Tuesday, August 24, 2010

കിട്ടന്‍റെ തിരിച്ചറിവ് ..ചിന്നന്‍റെയും



കിട്ടന്‍ എന്നാ നായയെ യജമാനന്‍ സ്വതന്ത്രനാക്കുന്നത് എന്നും വൈകുന്നേരം നാലുമണിക്കാണ്. ഏതാണ്ട് ആറുമണി വരെയാണ് പരോള്‍. കിട്ടനെക്കാള്‍ വയസ്സുകൊണ്ട് ഏറെ ഇളയതാണ് അടുത്ത വീട്ടിലെ ചിന്നന്‍. എങ്കിലും അവര്‍ തമ്മില്‍ വലിയ ചങ്ങാതിമാരാണ് കാരണം രണ്ടു പേരുടെയും പരോള്‍ ഒരേ സമയത്താണ്.


അന്ന് പതിവിന്‌ വിത്യസ്തമായി 4.30 കഴിഞ്ഞു കിട്ടന് പരോള്‍ കിട്ടാന്‍. അതിലുള്ള ദേഷ്യം ഒരു ശക്തമായ മുറുമുറുപ്പിലൂടെ പ്രകടിപ്പിച്ചുകൊണ്ടാണ് അവന്‍ കൂടിന് വെളിയിലിറങ്ങിയത്. 


തന്നെ കാത്തിരുന്ന് ചിന്നന്‍ മടുത്തിട്ടുണ്ടാകുമെന്നുകരുതി  അവനോടി ചിന്നന്‍റെ വീട്ടിലേക്ക്. പക്ഷേ ചിന്നനെ അവിടെ കണ്ടില്ല. എങ്കില്‍പിന്നെ മൈതാനത് കാണും. കിട്ടന്‍  അങ്ങോട്ട്‌ പറന്നു. 


അവിടെ കണ്ട കാഴ്ച കിട്ടനെ അത്ഭുതപ്പെടുത്തി.
മൈതാനത്തിന് നടുക്ക് ഒരു പമ്പരം പോലെ നിന്നനില്പില്‍ വട്ടം കറങ്ങുകയാണ് ചിന്നന്‍. കിട്ടാന്‍ ഓടി അവന്‍റെയടുത്തു ചെന്നു ചോദിച്ചു;
“ ഡേയ് ചിന്ന ...നീ എന്തുവാടെ ഈ കാണിക്കുന്നേ?”

ചിന്നന്‍ പരുപാടി തുടര്‍ന്നുകൊണ്ടുതന്നെ പറഞ്ഞു;
“ഞാന്‍ എന്‍റെ വാലിലോന്നു കടിക്കാമോന്നു നോക്കുകയാ”

കിട്ടന്‍; “അതെന്തിന്?”

ചിന്നന്‍; “അതോ...ഇന്നലെ വീട്ടില്‍ വന്ന സ്വാമി പറഞ്ഞു ഒരു നായുടെ പരമാനന്ദം അവന്‍റെ വാലിലാണ് കിടക്കുന്നതെന്ന് .. അപ്പോ ..എനിക്കെന്‍റെ വാലില്‍ കടിക്കാന്‍ പറ്റിയാല്‍ പരമാനന്ദ സുഖിമാനായിത്തിരാം ...അതിനുള്ള പരിശ്രമമാ ഇത് ..ചേട്ടായി  പോയെ ..ശല്യം ചെയ്യാതെ ..”

കിട്ടന്‍; “ഓ അപ്പോ അതാണ് കാര്യം ..ന്‍റെ പോന്നു ചിന്ന ഒന്നു നിര്‍ത്ത്”
കിട്ടന്‍ ചിന്നനെ തട്ടി നിര്‍ത്തിക്കൊണ്ട് പറഞ്ഞു:
“ഡാ ഞാന്‍ പറയുന്നതൊന്നു കേള്‍ക്ക്”

ചിന്നന്‍ കറക്കം നിര്‍ത്തി കിട്ടന്‍റെ നേരെ അസഹിഷ്ണുതയോടെ നോക്കി: “ങും?”

കിട്ടന്‍: “പണ്ട് ഇതേപോലെ വേറൊരു സ്വാമി എന്നോടും ഇതേ കാര്യം പറഞ്ഞിരുന്നു. അന്ന് ഞാന്‍  കുറെ ശ്രമിച്ചതാ. പക്ഷേ കടിക്കാന്‍ നോകുമ്പോള്‍ എന്‍റെ വാല് എന്നില്‍നിന്ന്  അകന്നു പോകും. എന്നാല്‍ ഞാന്‍ എന്‍റെ പണി നോക്കി പോകുബോഴോ,വാലെന്‍റെ  പുറകെ വരുന്നു. മനസ്സിലായോ?”

ചിന്നന്‍ : “ ഇല്ല”

കിട്ടന്‍ : “അതേയ് ...സുഖം വേണം സുഖം വേണം എന്ന് കരഞ്ഞോണ്ട് നടന്നലൊന്നും  നിനക്ക് സുഖം കിട്ടത്തില്ല ...എന്നാപ്പിന്നെ നീ നിന്‍റെ പണി നോക്കി പോയാലോ സുഖം നിന്‍റെ പുറകെ വരും...ഇപ്പോ മനസ്സിലായോ?”

ചിന്നന്‍: “മും”

കിട്ടന്‍ : “ആര്‍ക്കറിയാം ..മനസ്സിലയോന്നു. ഏതായാലും നീ വാ”

അവര്‍ അടുത്ത പറങ്കിത്തോട്ടത്തിലേക്ക് പാഞ്ഞു......



(Note;ഇതൊരു മുത്തശ്ശിക്കഥയാണ് ) 

4 comments:

  1. ലതാണ് ലതിന്ടൊരു ലിത് ;)

    ReplyDelete
  2. ലത് തന്നെ ..അപ്പോ നൌഷാദിനു പിടികിട്ടി ...

    ReplyDelete
  3. മാലിയിലുള്ള വാസു (ചെമിസ്ട്രി)ലിത് കണ്ടില്ലേ ? ഇല്ലോളം താമയിച്ചാലും ഗമന്റിടാതിരിക്കില്ല ....ലവന്‍ വല്യ പുള്ളിയല്ലിയോ

    ReplyDelete