Friday, August 20, 2010

ആരാണ് BOTയെ എതിര്‍ക്കുന്നവര്‍?കേരളത്തില്‍ ഇന്ന് ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണ്‌ BOT വ്യവസ്ഥയിലുള്ള എക്സ്പ്രസ്സ്‌ ഹൈവേ നിര്‍മാണവും അതിനെതിരെയുള്ള പ്രചാരണവും സമരങ്ങളും.ഒരു കിലോമീറ്റര്‍ എക്പ്രെസ്സ് ഹൈവേ നിര്‍മാണത്തിന് 60 കോടിയോളം രൂപയാണ് ചിലവ്. ഇപ്പോഴത്തെ അവസ്ഥയില്‍ നമ്മുടെ സര്‍ക്കാരിനു ഇത്രയും വലിയ തുക സ്വന്തം ഖജനാവില്‍ നിന്നും വകയിരുത്തുവാന്‍ കഴിയുമെന്ന് തോന്നുന്നില്ല. എ ഡി ബി യില്‍ നിന്നോ ലോക ബാങ്കില്‍ നിന്നോ കടമെടുത്തു പദ്ധതി  നടപ്പാക്കുന്നു എന്ന് കരുതുക. സര്‍ക്കാര്‍ ടെണ്ടര്‍‍  വിളിച്ചു ഇതൊരു കരാറുകാരനെ ഏല്പിക്കുന്നു. ഏറ്റവും ഭീകരമായ അഴിമതി നടക്കുന്ന ഒരു വകുപ്പാണ് നമ്മുടെ പബ്ലിക്‌ വര്‍ക്സ്. 30 കോടി മുടക്കി പണി തീര്‍ക്കുകയും ബാക്കി 30 കോടി കരാറു കാരനും ഉദ്യോഗസ്ഥന്മാരും കൂടി പങ്കിട്ടെടുക്കുമെന്നുമുള്ള കാര്യത്തില്‍ ആര്‍ക്കുംതന്നെ തന്നെ സംശയമുണ്ടാകുമെന്നു തോന്നുനില്ല. ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ റോഡു പൊളിഞ്ഞു കുളമാകും എന്നതും ഉറപ്പ്. ഇതിലൂടെ യാത്ര ചെയ്യുന്നവന്‍റെ ഇന്ധന നഷ്ടം സമയനഷ്ടം അത് കൂടാതെ അപകട സാധ്യതയും കൂടിയാല്‍ മൊത്തം നഷ്ടം വളരെ ഭീമമാണ്.


ഇവിടെയാണ് BOT (BUILD OPERATE AND TRANSFER)യുടെ  സാധ്യതയെ നമ്മള്‍ വിലയിരുത്തേണ്ടത്. റോഡു നിര്‍മ്മിച്ച്‌ പത്തുമുതല്‍ നാല്‍പതു വര്‍ഷത്തോളം നടത്തിയതിനു ശേഷം സര്‍ക്കാരിനു കൈമാറുന്ന രീതിയാണിത്.ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്നവന്‍ മേല്‍ പറഞ്ഞ കരാറുകാരെനെപോലെ സര്‍ക്കാര്‍ പണം കൊണ്ട് (ജനങ്ങളുടെ പണം) അധികം കൈ നനയാതെ മീന്‍ പിടിക്കുന്നവനല്ല. മറിച്ച സ്വന്തം കൈയില്‍ നിന്ന് പണം മുടക്കുന്നവനാണ്. ഇവിടെ നടുത്തുന്നത് ദീഘകാല നിക്ഷേപമയതിനാല്‍ പണിയുടെ അല്ലെങ്കില്‍ പദ്ധതി നടത്തിപ്പിന്റെ നിലവാരം (QUALITY) നിഷേപകനെ സംബന്ധിച്ചടത്തോളം വളരെ പ്രധാനമാണ്. നിലവാരം കുറഞ്ഞാല്‍ നഷ്ട സാധ്യത (RISK) കൂടും. BOT വ്യവസ്ഥയില്‍ നിര്‍മ്മിച്ച ബാംഗ്ലൂര്‍- മൈസൂര്‍ , ബാംഗ്ലൂര്‍ -ഹൈദരാബാദ് റോഡ്‌കളിലൂടെ യാത്ര ചെയ്തതില്‍ നിന്നും മനസ്സിലായ കാര്യം ടോളായി (toll)  നല്‍കിയ പണത്തിനെക്കാളിനേക്കാള്‍ എത്രയോ ഇരട്ടി ഗുണമാണ് ഇന്ധന ലാഭത്തിലൂടെയും സമയ  ലാഭാത്തിലൂടെയും യാത്ര സുഖത്തിലുടെയും ഉപഭോക്താവ്‌ നേടുന്നത്. ഇവിടെ BOT യെ എതിര്‍ക്കുന്നവരുടെ വാദം നിക്ഷേപ ഭീമന്‍മാര്‍ ലാഭംമുണ്ടാക്കുന്നു എന്നതാണ്. നിക്ഷേപം ചെയ്യുന്നവന്‍ ലാഭമുണ്ടാക്കുന്നതില്‍ എന്തു തെറ്റാണുള്ളത്? ലാഭം ഇല്ലായെങ്കില്‍ ആര് നിക്ഷേപത്തിന് തയ്യാറാകും? ഇനിയും സ്വകാര്യ നിക്ഷേപം എതിര്‍ക്കുന്നവര്‍ ഓര്‍ക്കുക നിങ്ങളുടെ എതിര്‍പ്പുകള്‍ മുതലാക്കുന്നവര്‍ സര്‍ക്കാര്‍  ഖജനാവ് കട്ടുമുടിക്കുന്നവരാണ്.

6 comments:

 1. സത്യത്തിൽ ആരാണ്‌ ബി‍ഓടിയെ എതിർക്കുന്നത്/

  ReplyDelete
 2. കേരളത്തിലെ ആദ്യ ബി.ഓ.ടി. പാലം ലഭിച്ച പശ്ചിമകൊച്ചിയിലെ “ഭാഗ്യവാന്മാരോട്” ഈ ചോദ്യം ഒന്ന് ചോദിച്ച് നോക്കൂ. :)

  ഒരു ഒന്ന് ഒന്നര കിലേമീറ്റര്‍ അകലെ നിന്ന് ചോദിക്കണേ....

  ReplyDelete
 3. ഇനിയുള്ള കാലത്ത് റോഡുകള്‍ , പാലങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കാന്‍ സര്‍ക്കാരിന്റെ ഖജനാവില്‍ നികുതിപ്പണം തികയുകയില്ല. ജനങ്ങള്‍ക്കാണെങ്കില്‍ അടിസ്ഥാനസൌകര്യങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുകയും വേണം. ആ ഒരവസ്ഥയില്‍ BOT ഏര്‍പ്പാട് തന്നെയാണ് അഭികാമ്യം. മുതല്‍മുടക്കിനു ലാഭം കുറെ എടുത്താലും പ്രതിഫലം നല്‍കിയാണെങ്കിലും ജനങ്ങള്‍ക്ക് സൌകര്യം ലഭിക്കുന്നു. നിശ്ചിതകാലാവധിക്ക് ശേഷം അവ പൊതുജനങ്ങള്‍ക്ക് വെറുതെ കിട്ടുകയും ചെയ്യുന്നു.

  ReplyDelete
 4. അരൂർ പാലം .. ദശകങ്ങൾ പലതായി കാശ് വാങ്ങാൻ തുടങ്ങിയിട്ട് ആ പാ‍ലങ്ങളൂടെ ടോൾ ആയിട്ട്. ചിലവിട്ടതിന്റെ പതിന്മടങ്ങ് പലരായി അതിൽ നിന്നും ഉണ്ടാക്കിയും കഴിഞ്ഞു. അതിലൂടെ പോവുന്ന വണ്ടികളൂടെ എണ്ണം വച്ചു നോക്കിയാൽ ഒരു രണ്ട് മൂന്നു കൊല്ലം കൊണ്ട് തന്നെ ചിലവ് തിരിച്ചു പിടിക്കാൻ പറ്റുമെന്നാണു തോന്നീട്ടുള്ളത്!

  കോയമ്പത്തൂർ - ബാഗ്ലൂർ റൂട്ട് : ആകെ ഉള്ളത് 300 കി.മി. അതിൽ ഏകദേശം 200 കി മി BOT ആണു. അവർ വാങ്ങുന്ന പൈസ 265 ഓളം രൂപയാണു. അതായത് കി.മി. നു 1 രൂപക്ക് മുകളിൽ. എങ്ങനെ ആണു ഇതു മുതലാവുക?

  പെട്രോളിനും ഡീസലിനും ബി ജെ പി സർക്കാർ അധികാരത്തിൽ ഇരുന്നപ്പോൾ ആണേന്നു തോന്നുന്നു, ഹൈവേ വികസനത്തിനായി സെസ് ഏർപ്പെടുത്തിയതു. അതിപ്പോഴും തുടരുന്നു. പുതിയതായി ഇതേ സംഭവം ഇടക്കൊരിക്കൽ കൂടി കൂട്ടിയിരുന്നു എന്നാണു എന്റെ ഓർമ്മ. ഇപ്പോൾ ഹൈവേ അതോറിറ്റി അഞ്ച് പൈസ പുതിയ റോഡിനായി ചിലവിടുന്നില്ല, മൊത്തം റോഡുകൾ BOT ആണു - ആ പൈസ എന്തു കൊണ്ട് കുറക്കുന്നില്ല? ഇതു വരെ വാങ്ങിയ പൈസ എന്തിനായി പോവുന്നു? ബജറ്റിൽ വക കൊള്ളിക്കുന്ന ഹൈവേ വികസനത്തിനുള്ള ഫണ്ട് എവിടെ പോവുന്നു?

  ഈ സെസ്സിനൊക്കെ പുറമേ ആണു റോഡ് ടാക്സും, വാഹനങ്ങൾക്കും പെട്രോളിയം ഉല്പെന്നങ്ങൾക്കും ഉള്ള മറ്റു തീരുവകളും. ഇതോക്കെ ഉള്ളപ്പോൾ എന്തിനു വേറേ ഫണ്ട്?

  ReplyDelete
 5. Please read this: http://groups.google.com/group/islam4u2/browse_thread/thread/b7e277a6381bf33d?hl=en

  ReplyDelete