എന്റെ അഭിപ്രായത്തില്‍ യുക്തിവാദികള്‍ എന്ന് പറയുന്നത് ശാസ്ത്രത്തെ അടിസ്ഥാനമാക്കി യുക്തിക്ക് നിരക്കുന്ന രീതിയില്‍ യാതൊരു മുന്‍വിധികളും ഇല്ലാതെ, മനുഷ്യന് സ്വതന്ത്രനായി വളരണം എന്ന് വാദിക്കുന്നവരാണ്.
മത വാദികളാവട്ടെ, തന്റെ മതം മറ്റുമതങ്ങളില്‍ നിന്നും വരേണ്യമാണെന്ന് അവകാശപ്പെടുകയും മറ്റു മതസ്ഥര്‍ വഴിതെറ്റിയവര്‍ ആണെന്ന് ആരോപണം ഉന്നയിക്കുകയും ചെയ്തുകൊണ്ട് എല്ലാവരും തങ്ങളുടെ വഴിയെ വരണമെന്നും വാദിക്കുന്നു.
ഞാന്‍ ഒരു യുക്തിവാദിയോ മതവാദിയോ അല്ല. വേഷംകെട്ടുന്നത് ഒരു അധ്യാപകന്റെ ആണെങ്കിലും ഇപ്പോഴും ഒരു വിദ്യാര്‍ത്ഥി തന്നെ. എന്നാല്‍ വായനയിലൂടെയും പഠനത്തിലൂടെയും കിട്ടിയ ചരിത്രബോധവും, സമകാലിക സംഭവങ്ങളെ വിലയിരുത്തുന്നതില്‍നിന്നും കിട്ടുന്ന തിരിച്ചറിവും, വ്യത്യസ്തമായ ഭാഷയും സംസ്കാരവും വിശ്വാസങ്ങളുമുള്ള മനുഷ്യരുടെ കൂടെ ജീവിച്ചതില്‍ നിന്ന് കിട്ടിയ അനുഭവവും ചേര്‍ന്ന് രൂപപ്പെട്ട എന്റെ നിലപാടില്‍നിന്ന് പറയെട്ടെ യുക്തിവാദികളോട് എനിക്ക് ഇഷ്ടവും ബഹുമാനവുമാണെങ്കില് മതവാദികളെ ഭയമാണ്.
ജീവിതത്തില്‍ ആദ്യമായി യുക്തിവാദികളെ പരിചയപ്പെടുന്നത് ഒന്‍പതാം തരത്തില്‍ പഠിക്കുമ്പോളാണ്. ഒരു നാടകരൂപേണ അവര്‍ തങ്ങളുടെ കാഴ്ചപ്പാട് ഞങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചു. ഞങ്ങളിലേക്കെത്തിയ സന്ദേശം ഇതായിരുന്നു. “കുഞ്ഞുങ്ങളേ സമൂഹം നിങ്ങളെ ക്രിസ്ത്യനെന്നും ഹിന്ദുവെന്നും,മുസ്ലിമെന്നും വിളിക്കുന്നുണ്ടാവാം. പക്ഷേ ഓര്‍ക്കുക നമ്മളെല്ലാം മനുഷ്യരാണ്, നമ്മളിലൂടെ ഒഴുകുന്ന രക്തത്തിനു ഒരേ നിറമാണ്. നമ്മള് സഹോദരങ്ങളാണ്. അറിവാണ് സത്യം. അറിവ് തേടലാണ് ജീവിതം. അറിവിന് അതിരുവയ്ക്കുവാന് ആരെയും അനുവദിക്കരുത്. നമ്മുടെ സ്വാതന്ത്ര്യം ഒന്നിനും അടിമപ്പെടുത്തരുത്.”
അവര്‍ ഇങ്ങനെ പാടി;
“നേരം വെളുത്തന്നു പറഞ്ഞത് മഠയന്‍ പക്ഷി
നേരം വെളുത്തില്ലെന്നുരച്ചത് മടിയന്‍ പക്ഷി”
മഠയനോ മടിയനോ ആവരുതെന്നു പറഞ്ഞ് അവര്‍ പോയി.
അതിനു ശേഷം ജീവിത യാത്രയില്‍ പലരേയും കണ്ടുമുട്ടി. എന്റെ കൂടെ ഭുട്ടാനില്‍ ജോലി ചെയ്ത കാനഡക്കാരന് ബുച്ചറഡ് ട്ടിലോര് അടക്കം ഒരുപാട് യുക്തിവാദികളെ. ഇവരെല്ലാവരും സ്വതന്ത്ര ചിന്താഗതിക്കാരും മനുഷ്യത്വത്തിനും മാനവികതയ്ക്കും സാഹോദര്യത്തിനും വേണ്ടി നിലകൊള്ളുന്നവരാണെന്നും എനിക്ക് മനസ്സിലാക്കാനായി. പക്ഷേ ഇവരെക്കാള്‍ എത്രയോ കൂടുതല്‍ മതവാദികളെ ഞാന്‍ പരിചയപ്പെട്ടു. അവരിലേറെയും തന്റെതായ മതവിശ്വാസങ്ങള്‍ക്കും പ്രമാണങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വേണ്ടി മാത്രം ജീവിക്കുന്നവരായി എനിക്കനുഭവപ്പെട്ടു.
ലോകത്തോരിടത്തും യുക്തിവാദത്തെ എതിര്‍ത്തതിന്റെ പേരില്‍ ആരെങ്കിലും അക്രമിക്കപ്പെടുകയോ കൊലചെയ്യപ്പെടുകയോ ചെയ്തതായി എന്റെ അറിവിലില്ല.(കമ്യുണിസത്തെ യുക്തിവാദമായി കൂടിക്കെട്ടരുത് ) എന്നാല്‍ മതത്തിന്റെ ചരിത്രവും വര്‍ത്തമാനവുമെല്ലാം ചോരപുരണ്ടതായി എനിക്ക് കാണാം. ഒരു മതവാദിയുടെ ചിരിയും, സൗഹൃദവുമെല്ലാം അവന്റെ മതത്തെ വിമര്‍ശിക്കാതിരിക്കുന്നിടം വരെയേ ഉണ്ടാകുകയുള്ളൂയെന്നും, വിമര്‍ശിച്ചാല്‍ അവന്റെ വാള് എന്റെ കഴുത്തിനു നേരെ വരുമെന്നുമുള്ള തിരിച്ചറിവ് എന്റെ മനസ്സില്‍ എല്ലായിപ്പോഴുമുണ്ട്. അവസരം കിട്ടിയാല്‍, അവന്റെ മുന്നില്‍ അബലനായാല്‍, വിശ്വാസങ്ങള്‍ എന്നിലേക്ക് അടിച്ചേല്‍പ്പിക്കപ്പെടും എന്ന് അനുഭവങ്ങള്‍ എന്നെ പഠിപ്പിക്കുന്നു. ഒരു ഇസ്ലാമിക രാജ്യത്ത് അധ്യാപകനായ എനിക്ക് പ്രപഞ്ച ഉല്പത്തിയെക്കുറിച്ചോ, പരിണാമത്തെക്കുറിച്ചോ എന്തിനു കൂടുതല്‍ പട്ടിയെക്കുറിച്ചോ പന്നിയെക്കുറിച്ചോ എന്റെ കുട്ടികളോട് ചര്‍ച്ച ചെയ്യാന്‍ പാടില്ല.
ഇവിടെയാണ് എന്റെ നാടിനെ, മതനിരപേക്ഷ ഇന്ത്യയെ ഓര്‍ത്തു ഞാന്‍ അഭിമാനിക്കുന്നത്. പക്ഷേ എന്റെ ഈ അഭിമാനത്തിന് ഇനി എത്ര കാലം ആയുസ്സ് ഉണ്ടാകും എന്ന ചോദ്യമാണ് മതവാദികളുടെയും അവരെ പ്രകീര്‍ത്തിച്ചു പാടുന്ന ശ്രീ കെ.പി.സുകുമാരന്റെയും മുന്നില്‍ ഞാന്‍ ഉന്നയിച്ചത്. പത്ത് പതിനഞ്ച് വര്‍ഷം പുറകോട്ടു നോക്കിയാല്‍ നമ്മുടെ കലാലയങ്ങളില്‍ SFI , KSU എന്നി സംഘടനകള്‍ക്കുമാത്രമേ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ സ്വാധീനം ഉണ്ടായിരുന്നുള്ളൂ. ഇന്ന് ABVP, MSF, SSF, SIO , CAMPUS FRIEND എന്നീ വര്‍ഗ്ഗീയ ഫാസിസ്റ്റ് സംഘടനകള്‍ മുഖ്യധാരയിലേക്ക് വന്നു കഴിഞ്ഞു. പുതിയ തലമുറ വളരെ ചെറുപ്പത്തിലെ വര്‍ഗ്ഗീയതയ്ക്ക് അടിമപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഈ പോക്ക് എങ്ങോട്ട്? ഇവരുടെ മാതൃസംഘടനകള്‍ ഓണസദ്യയും ഇഫ്താര്‍ സദ്യയുമൊക്കെ നടത്തി കപടസാഹോദര്യം എഴുന്നെള്ളിക്കുന്നു. അതിനു ഓശാന പാടാന്‍ കുറെ പുരോഗമനത്തിന്റെ വേഷം കെട്ടിയ ബുജികളും. മാറാട്, ചത്തവനും കൊന്നവനും അവരുടെ കുടുംബങ്ങള്‍ക്കും ഇതുപോലെ പല സദ്യകളുടെയും കഥകള്‍ പറയാനുണ്ടാവും. പക്ഷേ വെട്ടാനിറങ്ങുബോള് അതൊന്നും അവര്‍ ഓര്‍ത്തില്ല. പ്രശ്നങ്ങളെ ഉപരിപ്ലവമായി വിലയിരുത്തുകയും മൂല കാരണങ്ങളെ കാണാതിരിക്കുകയും ചെയ്യുന്ന ഒരു സമൂഹം ദ്വാരങ്ങളുള്ള കപ്പല്‍പോലെയാണ്
>>>>ഇന്ന് ABVP, MSF, SSF, ISO , CAMPUS FRIEND എന്നീ വര്‍ഗ്ഗീയ ഫാസിസ്റ്റ് സംഘടനകള്‍ മുഖ്യധാരയിലേക്ക് വന്നു കഴിഞ്ഞു.<<<<
ReplyDeleteഇതില്‍ നിന്നും MSF ,SSF എന്നെ സംഘടനകളെ ഒഴിവാക്കണം .കാരണം അവ രണ്ടും വര്‍ഗ്ഗീയ ഫാസിസ്റ്റ് സംഘടനകള്‍ ആണെന്ന് ഇത് വരെ ആരും അഭിപ്രായപ്പെട്ടതായി പോലും അറിയില്ല . മറ്റുള്ളവരോടൊപ്പം ഈ രണ്ടു സംഘടനകളെയും കൂട്ടിച്ചേര്‍ത്തു പറഞ്ഞത് അനീതിയാണ് എന്ന് പറയട്ടെ .
MSF, SSF എന്നിവയെ മതേതര പ്രസ്ഥാനങ്ങളായിമായി വിലയിരുത്താന്‍ കഴിയില്ലല്ലോ നൌഷാദ്.
ReplyDeleteഅതെന്തേ ?
ReplyDeleteഅവര്‍ ഒരു മതത്തിന്റെ പേരില്‍ നിലനില്ക്കുകയും, അത് പറഞ്ഞു ആളെ പിടിക്കുകയും ചെയ്യുന്നത്കൊണ്ട്
ReplyDeleteNoushad Vadakkel said...
ReplyDelete>>> അതെന്തേ ? <<<
അതങ്ങനെയേ വരൂ. മതവും തീവ്രവാദവും ചര്ചചെയ്യുന്നിടത്ത് ഇസ്ലാമിനെ തീവ്രവാദവുമായി കൂട്ടിക്കെട്ടി അടിക്കുമ്പോള്‍ താങ്കളെ പോലുള്ളവര്‍ ജമാഅത്തില്‍ തീവ്രത ആരോപിച്ച് സ്വന്തം സംഘടനയെ രക്ഷപ്പെടുത്തി എന്ന് സമാധാനിക്കുന്നു. അതിന്റെ സ്വാഭാവിക തിരച്ചടിയാണ് ഇതുപോലെയുള്ള അധ്യാപകരുടെ ഇത്തരം വികല ധാരണകള്‍.
മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തില്‍ ഒന്നും സംഘടനകള്‍ ഉണ്ടാകാന്‍ പാടില്ല എന്നാണു എന്റെ വ്യക്തിപരമായ അഭിപ്രായം ...
ReplyDeleteS.I.O വര്‍ഗീയ ഫാസിസ്റ്റ് സംഘടനയില്‍ നിലനിര്‍ത്തിക്കൊണ്ട്, ബി.എം എന്ന ബ്ലോഗറുടെ അനീതിയെക്കുറിച്ച് സംസാരിക്കാന്‍ താങ്കള്ക്കര്ഹതയുണ്ടോ എന്ന് പരിശോധിക്കണം സഹോദരന് നൗഷാദ് എന്ന് ഉണര്‍ത്തുന്നു. താങ്കള്‍ സത്യത്തില്‍ ദൈവത്തെ ഭയപ്പെടുന്നുണ്ടോ ?
ReplyDeleteഊണിലും ഉറക്കത്തിലും ഇസ്ലാം ഇസ്ലാം എന്ന് വിലപിക്കുന്ന പ്രിയ സുഹൃത്തു ലത്തീഫ്നു എന്റെ ധാരണകള്‍ വികലമായി തോന്നിയത് സ്വാഭാവികമാണ്
ReplyDelete>>>>1.മത സംഘടനകള്‍ രാഷ്ട്രീയക്കാരെ വരുതിയില്‍ നിര്‍ത്തി അവരുദ്ദേശിക്കുന്നത് നേടിയെടുക്കുന്നു.
ReplyDelete2. രാഷ്ട്രീയക്കാര്‍ മതത്തെ ഉപയോഗപ്പെടുത്തി തങ്ങളുടെ താല്പര്യം സംരക്ഷിക്കുകയും. ചെറിയ അപ്പക്കഷ്ണം തങ്ങളെ സഹായിച്ച മതസംഘടനകള്‍ക്ക് നല്കി അവരുടെ പിന്തുണ ഉറപ്പുവരുത്തുകയും ചെയ്യുന്നു.>>>> ലത്തീഫ് ഇത് നിങ്ങള്‍ kps ന്റെ ബ്ലോഗിലെഴുതിയതാണ് .
ഇപ്പറഞ്ഞ മത പ്രസ്ഥനതിലോന്നു ജമാഅത്തെ അല്ലേ ? എന്നിട്ടും നിങ്ങള്‍ പറയുന്നു ജമാഅത്തെ വ്യത്യസ്തമായ പ്രസ്ഥാനമെന്ന്.
സമാനചിന്തകള്ക്ക് ആശംസകള്‍, മതങ്ങള്‍ മനുഷ്യനെ ഒരു ലിഖിതയുക്തിയിലൂടെ തടങ്കലില്‍ വക്കുന്നു. അതില്‍ നിന്ന് ഒരിക്കലും വിശ്വാസികള്‍ക്ക് പുറത്തു കടക്കാനോ അതിന്റെ അയുക്തിയെ ചൂണ്ടിക്കാട്ടാണോ ആവില്ല. അത്തരക്കാര്‍ മതവിരുദ്ധരായി മുദ്രകുത്തപ്പെടും എന്ന് തീര്‍ച്ച. സ്വതന്ദ്രമായും യുക്തിഭദ്രമായും ചിന്തിക്കുന്ന ആളുകള്‍ക്ക് ഇത്തരം പാരമ്പര്യ വിശ്വാസങ്ങളില്‍ ഉറച്ചുനില്ക്കാന് ആവില്ല.
ReplyDeleteനന്ദി ശ്രീജിത്ത്
ReplyDeleteഇന്ന് സ്വാതന്ത്ര്യം പോലും ചോദ്യം ചെയ്യപ്പെടുകയാണ്.kpsന്റെ ബോഗില് ഒരു പ്രിസിപാള് പറഞ്ഞത് വായിച്ചില്ലേ. ഓണം ആഘോഷവും സദ്യയും നടത്തിയില്ല കാരണം ജോസഫ് സാറിന്റെ അവസ്ഥ വരുമോന്ന് ഭയമാണത്രേ. ഭയം എല്ലാടത്തും വ്യാപിക്കുകയാണ്.ഭയപ്പെടുത്തുന്നവരുടെ എണ്ണവും. ഈ സമൂഹം നന്നാകുമെന്ന് തോന്നുന്നില്ല. It is too frustrating.
BM : ആദ്യമേ നിലപാടിനു അഭിനന്ദനള്‍. മതനിരപേക്ഷ ഇന്ത്യയെ കുറിച്ചുള്ള അഭിമാനിക്കുന്നതോടൊപ്പം ആശങ്കയും സ്വാതന്ത്ര്യത്തിന്റെ 64 വര്‍ഷം അഘോഷിക്കുന്ന ഇന്ത്യക്കാരന് പങ്കുവെക്കേണ്ടി വരുന്നത് നല്ല വാര്‍ത്തയല്ല. വര്‍ത്തമാനകല ഇന്ത്യ ഇങ്ങിനെയൊക്കെ ആയിത്തീരുന്നതില്‍ രാജ്യത്തിന്റെ നിയമനിര്‍മ്മാണ സഭകള്‍ ഒരു പുനരാലോചനയ്ക്ക് തയ്യാറാകേണ്ടിയിരിക്കുന്നു.
ReplyDeleteഇവിടെ ചര്‍ച്ചയ്ക്ക് ഒരാമുഖമായി ‘മാവേലികേരളം‘(പ്രസന്നകുമാരി) എന്ന ബ്ലോഗറുടെ പ്രസക്തമായ ഒരു ലേഖനത്തിന്റെ ലിങ്ക് ഇവിടെ കൊടുക്കുന്നു.
ഇന്ത്യന്‍ സെക്കുലറിസം- ഇന്ത്യ ഒരു സെക്കുലര്‍ രഷ്ട്രമാണോ
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 2 (a): വകുപ്പു പ്രകാരം ഗവണ്മെന്റിന് മത സ്ഥാപനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും അവയുടെ ഭരണം സ്വയം ഏറ്റെടുക്കുന്നതിനും അധികാരമുണ്ട് . ഈ അധികാരം ഉപയോഗിച്ചാണ് കേരളത്തിലെ ക്ഷേത്രങ്ങളുടെ ചുമതലയില്‍ ഗവണ്മെന്റ് കൈ കടത്തിയിരിക്കുന്നത്. ഇതേപോലെ രാജ്യത്ത് നിര്‍ബന്ധ ഹയര്‍സെകണ്ടറി വിദ്യാഭ്യാസം പൂര്ത്തിയാവുന്നതിന്നിടയില് മതവിദ്യാഭ്യാസം നല്കുന്ന മദ്രസ്സ, സണ്‍ഡേ സ്കൂള്‍, മുതലായ സ്ഥാപനങ്ങള്‍ ഇല്ലാതാവാതെ ഇളം തലമുറ വളരെ ചെറുപ്പത്തിലേ വര്‍ഗ്ഗീയതയ്ക്ക് അടിമപ്പെട്ടു പോവുന്നത് രാജ്യത്തിന് തടയാനാവില്ല.
രാജ്യപുരോഗതിയേക്കാളും മതവ്യവസായം നാട്ടില്‍ വളരുകയാണ്. എല്ലാ മതക്കാരും മത്സരബുദ്ധിയോടെ ആരാധനാലയങ്ങള്‍ പണിത് കോളാമ്പി മൈക് കെട്ടി ഭക്തിഗാനങ്ങളും, വേദഗ്രന്ഥ പാരായണവും, പ്രകീര്‍ത്തനങ്ങളുമായി ദൈവത്തിന്റെ കേള്‍വിശക്തി പരീക്ഷിക്കുന്ന ഇന്നത്തെ അവസ്ഥ നിയന്ത്രിച്ചില്ലെങ്കില്‍ ഞാന്‍ വീട്ടില്‍ ഒരു മൈക് കെട്ടി പഴയ ചലചിത്രഗാനം വെച്ചു തകര്‍ക്കും :) പിന്നല്ലാതെ ഹെന്താ ചെയ്യ. !
പ്രസന്നകുമാരിയുടെ ഈ വിഷയത്തിലെ ഇംഗ്ലീഷ് ബ്ലോഗ് ഇവിടെ ലിങ്കുന്നു. Indian ‘Secularism’ as I came to know it
ReplyDeleteമനുഷ്യത്വം എന്ന് പറയുന്ന ഒന്ന് അവസാനം വരെ യുക്തിവാദിക്ക് മാത്രമേ കാണത്തുള്ളൂ.
ReplyDeleteയരലവ
ReplyDeleteമത പഠനകേന്ദ്രങ്ങള്‍ ഒരു വലിയ പ്രശ്നം തന്നെയാണ്. സങ്കുചിതമായ മത പഠനം മാത്രമല്ല വളരെ അപരിഷ്കൃതമായ ,അശാസ്ത്രീയമായ പഠനരീതിയാണ് ഇവിടങ്ങളില്‍. എന്റെ് ഭാര്യയുടെ കൂടുകാരിയെ ബാപ്പ മദ്രസയില്‍ വിട്ടില്ല കാരണം മൂത്ത ചേച്ചിക്ക് ഉസ്താതില്‍ നിന്നുണ്ടായ ദുരനുഭവവും അതെ തുടര്ന്നുകണ്ടായ മാനസ്സിക വൈകല്യവും. ഇന്നും ആ കുടുംബത്തെ ആ ദുഖം അലട്ടുന്നു. ശാസ്ത്രീയ ആദ്യപക പരിശീലനം നേടാത്തവരാണ് ഇവിടങ്ങളില്‍ പഠിപ്പിക്കുന്നത്. കുഞ്ഞുങ്ങളില്‍ പെരുമാറ്റദൂഷ്യവും മറ്റു പ്രശ്നവും കൂടാന്‍ ഇത് കാരണമാകുന്നു. ഇത്തരം മത പാഠശാലകള്‍ നിരോധിക്കുകയും വേണമെങ്കില്‍ ഹൈസ്കൂള്‍ മുതല്‍ മത പഠനം ഒരു optional വിഷയമായി പൊതു വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്താവുന്നതുമാണ് .
മദ്രസ്സ യെ കുറിച്ച് ഇന്നത്തെ ‘മാധ്യമം ദിനപത്രത്തിലെ പ്രശ്നങ്ങള്‍ പ്രതികരണങ്ങളില്‍ വന്ന ഒരു കുറിപ്പ്:
ReplyDeleteമദ്റസ മുഅല്ലിമുകളെ അവഗണിക്കരുത്
Sunday, September 5, 2010
കേരളത്തില്‍ വിവിധ മുസ്ലിം സംഘടനകള്‍ നേതൃത്വം നല്കുന്ന മാനേജ്മെന്റിനു കീഴിലായി ഒരു ലക്ഷത്തോളം മദ്റസ മുഅല്ലിമുകള്‍ ജോലിചെയ്യുന്നുണ്ട്. ഇവരുടെ ജീവിതക്ലേശങ്ങള്‍ അവര്‍ണനീയമാണ്.
വീടുനിര്‍മിക്കാനും പെണ്മക്കളുടെ വിവാഹം, കുടുംബാംഗങ്ങളുടെ ചികില്‍സ, മക്കളുടെ വിദ്യാഭ്യാസം എന്നിവക്കായി പലരും കടപ്പെട്ടു കഴിയുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുകയറുന്നതിനാല്‍ ജീവിതത്തിനും വിഷമം തന്നെ. നാടന്‍ വരുമാനങ്ങള്‍ അപ്രത്യക്ഷമായതിനാല്‍ കൂനിന്മേല് കുരുവെന്നോണം ദുരിതം പെരുകിവരുകയാണ്.
90 ശതമാനം മാനേജ്മെന്റും ശമ്പളമല്ലാതെ മറ്റൊന്നും നല്‍കുന്നില്ലെന്നതാണ് വസ്തുത. മുഅല്ലിമുകളുടെ പ്രയാസങ്ങള്‍ കണ്ടില്ലെന്ന് നടിച്ചാല്‍ അവര്‍ ഈ മേഖലയില്‍നിന്ന് മാറിനില്ക്കാന് നിര്‍ബന്ധിതരായേക്കും. ഇപ്പോള്‍തന്നെ പല മദ്റസകളും രൂക്ഷമായ നിലയില്‍ മുഅല്ലിം ക്ഷാമത്തിലാണ്. ഒരു പുനര്‍വിചിന്തനത്തിന് മാനേജ്മെന്റ് കമ്മിറ്റികള്‍ തയാറാവണമെന്ന് അഭ്യര്‍ഥിക്കുന്നു.
എം.എ. അഹ്മദ്, തൃക്കരിപ്പൂര്‍
http://www.madhyamam.com/node/98538
ബി.ഏം. : താങ്കള്‍ പറയുന്നപോലെ അപരിഷ്കൃതം, അശാസ്ത്രീയം,ശാസ്ത്രീയ പരിശീലനമില്ലാത്ത അധ്യാപകര്‍, എന്നിങ്ങനെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലെല്ലാത്ത സ്വകാര്യമാനേജ്മെന്റ് വിദ്യാലയങ്ങളിലെല്ലാം ഇന്ന് വ്യാപകമാണ്. ഗള്‍ഫിലെ ഇന്ത്യന്‍ സ്കൂളില്‍ ഹൌസ്വൈഫുമാരാണ് അധ്യാപകര്‍; തുച്ഛമായ ശമ്പളത്തിന് അധ്യാപനം ഒരു നേരമ്പോക്കാണ് ഈ കൊച്ചമ്മമാര്‍ക്ക്.
ReplyDeleteയരലവ
ReplyDeletekerela is a rentier economy' എന്നൊരു വിലയിരുത്തലുണ്ട്. അതായത് മറ്റുള്ളവരുടെ വിയര്‍പ്പ് കൊണ്ട് അന്നം തിന്നുന്നവരുടെ നാട്. അന്യനാടുകളില്‍ പണിയെടുക്കുന്നവര്‍ അയച്ചു കൊടുക്കുന്ന പണം ഏരെയും ചെന്ന്പെടുന്നത് ഇതുപോപലുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഹോസ്പിറ്റലുകള്‍ തുടങ്ങിയ, കൊടുക്കുന്ന സേവനത്തിന്റെ മൂല്യത്തിനെക്കാള്‍ പതിന്മടങ്ങ് വിലയീടാക്കുന്നവരുടെ കൈകളിലേക്കാണ്.സ്കൂള്‍ ബില്‍ഡിംഗ് ,പരസ്യം എന്നിവ നോക്കി, ആദ്യപകരുടെ പഠിപ്പോ നിലവാരമോ നോക്കാതെ മാതാപിതാക്കള്‍ കുട്ടികളെ സ്കൂളില്‍ അയക്കുന്നു. പുറത്തു ജോലി ചെയ്യുന്നവര്‍ സത്യത്തില്‍ ഓട്ടക്കലത്തില്‍ വെള്ളം കൊരുന്നവരാന്
I subscribe many of your views. But I would like to express my reservation on some views; you have written that you feel proud of India’s secularism. Is it a big thing to feel so proud? Is India a really secular country? You have said that you have no freedom to express your views fully as you are working in Muslim country. Can you get full freedom of expression in so called secular India? The hacking of the hand of college lecturer in Kerala is a case in point. Don’t our teachers have the right to prepare a question paper in a secular state? During the time of ramzan, hotels and restaurants owned by nonmuslims in some part of Muslim dominated Malappuram district cannot open and do the business. If they open their shops the jihadi extremist will attack them, pour kerosene on every food item and burn the shops. Don’t the other religious communities have the right to do their business in a secular country? Some years back the Hindu fishermen in Tanur area of Malappuram were not allowed to go for fishing on Fridays. Their huts were burnt for undertaking fishing disobeying the threat of religious extremists. Don’t the fishermen of other religions have the right to work in a secular country? . Is a country which gives education scholarship and job reservation on communal ground can be called secular?
ReplyDeletemr.viswanath
ReplyDeletethanks
i didn't mean that India is an absolute secular country,but relative to many other countries in the world we are better.The preamble of our constitution says that we the people of India solemnly resolved to constitute India into a sovereign, socialist, secular and democratic republic.I am proud of this statement and to a grate extent we were enjoying the said situation. But we the people deviating from our resolution of protecting secularism in our nation. The types of questions and incidents which you have raised are increasing day by day. That may leads to a situation where secularism will be no more in India
മതവിശ്വാസം, ആദ്യം തെറ്റിദ്ധാരണ നീക്കുക,
ReplyDeleteഎന്റെ അഭിപ്രായം ഇവിടെ
http://my-open-thoughts.blogspot.com/2010/09/1.html
സസ്നേഹം
ഓപണ്‍ തോട്സ്
open thoughts
ReplyDelete"""""ഇനി ഈ വിശ്വാസത്തെ സ്ഥാപിതവല്ക്കരിക്കാനും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചപ്പോഴും ഉണ്ടായ ഭവിഷ്യത്ത് അതും ഗുരുതരമായിരുന്നു.."""""
ഇത് ചെയ്യുന്നവരെ, അത്തരം പ്രസ്ഥാനങ്ങളെ നിരുല്സാഹപ്പെടുത്തണം ,ഒറ്റപ്പെടുത്തണം എന്നെ പറഞ്ഞോള്ളൂ. ആരുടേയും വിശ്വാസം അവസാനിപ്പിക്കണം എന്ന് പറഞ്ഞില്ല. നിങ്ങളുടെ വിശ്വാസം നിങ്ങള്‍ക്ക് ആശ്വാസം തരുന്നു എങ്കില്‍ അത് തുടരണം. പക്ഷേ അതുമായി തെരുവിലിറങ്ങരുതെന്നെ പറഞ്ഞോള്ളൂ
ചില യുക്തീ ചിന്തകളിലൂടെ ...
ReplyDelete1 - ഒന്നാമതായി പ്രഭഞ്ചത്തിന്ടെ ആരംഭം തന്നെ എടുക്കാം, ഖുര്‍ആന്‍ പറഞ്ഞതു പോലെ ആദ്യം പ്രഭഞ്ചത്തെ കുറിച്ചും അതിലെ അത്ഭുതങ്ങളെ (ഇതു വായിക്കുന്നവര്‍ സ്വയം ചിന്തിച്ചു ബോധ്യപ്പെടെട്ടെ എന്നു കരുതിയാണു ഉദാഹരിക്കാത്തത്) കുറിച്ചും നല്ലവണ്ണം ചിന്തിക്കുക, ശേഷം തന്ടെ യുക്തിയുമായി സംവദിക്കുക. ഇത്രയും യുക്തി ഭത്രമായ ഈ പ്രഭഞ്ചവും അതിലെ, മനുഷ്യരായ ന്നാമും ഉള്‍പ്പെട്ട, ജീവചരാചരങ്ങളും താനെ ഉണ്ടായി എന്നു പറയുന്നതിലാണോ അതല്ല ശക്തനും യുക്തിമാനുമായ ദൈവം അതല്ലാം ഉണ്ടാക്കി എന്നു പറയുന്നതിലാണോ സാമാന്യ യുക്തി???
2 - കണ്ടതു മാത്രമേ വിശ്വാസിക്കുകയുള്ളൂ വെങ്കില്‍ പലതും വിശ്വസിക്കാതിരിക്കേണ്ടി വരും (ഈ പലതില്‍ എന്തല്ലാം പെടുമെന്നു തല്ക്കാലം നിങ്ങളുടെ ചിന്തക്ക് വിടുന്നു). തങ്ങളുടെ ജീവിതകാലം മുഴുവനും ജനങ്ങള്‍ക്കു ഇടയില്‍ വിശ്വസ്തരായി ജീവിച്ചു സല്‍പ്രീതി സമ്പാദിച്ച വ്യക്തിത്തങ്ങള്‍ (പ്രവാചകന്മാര്) പറയുന്ന കാര്യങ്ങള്‍ നാം എന്തിന്നു വിശ്വസിക്കാതിരിക്കണം ?
3 - ഇനി പറയുന്ന കാര്യങ്ങളിലെ യുക്തി ഒന്നു പറഞ്ഞു തരാവോ
a - താങ്കളും ഞാന്നും മെല്ലാം ആണുങ്ങളായി ജനിച്ചു, പെണുങ്ങളായി ജനിച്ചില്ല.
b - ഇന്ത്യയില്‍ ജനിച്ചു, അമേരിക്കയില്‍ ജനിച്ചില്ല.
c - സമ്പന്നനായി ജനിച്ചു, അല്ലെങ്ങില്‍ ദരിദ്രനായി ജനിച്ചു.
d - ചിലര്‍ നല്ല ആരോഗ്യവാനായി ജനിച്ചു വളര്‍ന്നു ജീവിച്ചു മരിക്കുന്നു, മറ്റു ചിലര്‍ ദുര്‍ബലനായി ജനിച്ചു വളര്‍ന്നു ജീവിച്ചു മരിക്കുന്നു.
e - 20 താം നൂറ്റാണ്ടില്‍ ജനിച്ചു, etc .....
(ഓരോ വ്യക്തിത്തങ്ങള്‍ ഓരോ രൂപത്തില്‍ .....)
4 - നമ്മുടെ ശരീരത്തിലേക്കു നോക്കൂ, നാം പറയുന്നു നമ്മുടേത് എന്നു, യഥാര്‍ത്ഥത്തില്‍ അതു നമ്മുടേതു ആണെങ്ങില്‍ നമ്മുക്കു അതില്‍ പരിപൂര്‍ണ സ്വാതന്ത്ര്യം / അധികാരം ഉണ്ടായിരിക്കണം, പനിവരുന്നതില് നിന്നും കാന്‍സര്‍ വരുന്നതില്‍ നിന്നും തടയാന്‍ സാധിക്കണം.
5 - താങ്കളുടെ യുക്തി ഉപയോകപ്പെടുത്തി ഞാനും താങ്കല്ലും മെല്ലാം എപ്പോഴാണു മരിക്കുക എന്നൊന്നു പറഞ്ഞു തരാവോ? (നമ്മുടെ യല്ലാം മരണം സത്യ മാണെങ്കില്‍, ദൈവവും മരണാന്തര ജീവിതവും മെല്ലാം സത്യമാണു എന്നു പറഞ്ഞു കൊള്ളട്ടെ).
6 - മനുഷ്യരല്ലാത്ത ഇതര ജീവജാലങ്ങള്‍ക്കും ജീവനും രക്തവും മുണ്ടന്നത് ശാസ്ത്രം, അല്ല യഥാര്‍ത്ഥ്യം, എന്നിട്ടും മറ്റു ജീവജാലങ്ങളുടെ മേല്‍ മനുഷ്യര്‍ക്ക് (വിശേഷ ബുദ്ധി നല്‍കിയതിലൂടെ) ആധിപത്യം നല്‍കിയതിലെ യുക്തി.
7 - ചിലരുടെ യുക്തി കാണുമ്പോള്‍ എനിക്കു ഓര്‍മ്മ വരുന്നതു ഒരു ചരിത്ര സംഭവ മാണു, അധികാരവും ശക്തിയും ഉണ്ടായിരുന്ന "ഫറോവ" എന്ന ഒരു യുക്തി വാദി യുടെ പര്യവസനമാണ്, പ്രവാചക നായ മൂസ (അദ്ദേഹത്തിനു അല്ലാഹുവിന്ടെ രക്ഷ ഉണ്ടാവട്ടെ) ദൈവ കൃപയാല്‍ തന്ടെ വടി കൊണ്ട് അടിച്ചു കടല്‍ പിളര്‍ത്തി വഴി യുണ്ട്ടാക്കി ഇസ്രായേല്‍ ജനതയുമായി രക്ഷ പെടുംമ്പോള്, കടല്‍ പിളര്ന്നത്തിയതിലെ യുക്തി മനസിലാവാത്ത യുക്തിവാദി, ആ വഴിയിലൂടെ അവരെ പിന്തുടരുമ്പോള് ഉണ്ടായേക്കാവുന്ന അപകടത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും യുക്തി യില്ലാത്ത ആ യുക്തിവാതി. നമ്മുടെ ജീവനുള്ള ഈ അവസ്ഥയില്‍ നമ്മുക്കു ചിന്തിക്കാം മരണ ശേഷം നാമ്മും ആ യുക്തിവാതിയും ഒരേ പോലെ ആവാതിരിക്കാന്‍...
(തീര്‍ന്നില്ല)
കുഞ്ഞിമോന് ...
ReplyDeleteഅപ്പോ ജപ്പാനിലോ അമേരിക്കയിലോ ഒന്നും ജനിപ്പിക്കാതെ ഇറാഖിലും പാലസ്തിനിലും സുഡാനിലുംമൊക്കെ ജനിപ്പിച്ച് ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് എന്നെന്നും നരകജീവിതം മാത്രം കൊടുക്കുന്ന നിങ്ങളുടെ ദൈവം ഒരു sadist ആണോ ?
കുഞ്ഞുമോന്
ReplyDeleteദൈവം ഉണ്ടോ ഇല്ലയോ ,ലോകം ദൈവം സൃഷ്ടിച്ചതോ തന്നെ ഒണ്ടായതോ ..ഇതൊന്നുമല്ല വിഷയം. മനുഷ്യത്വം നശിച്ച മാതാവാദികളാല് നശിപ്പിക്കപ്പെടുന്ന ഒരു നാടിനെക്കുറിച്ചുള്ള ആകുലതയാണ്.
പ്രിയ ബി. എം.,
ReplyDeleteഞാന്‍ മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ താങ്കളുടെ യുക്തിക്കു എന്തു പറയാനുണ്ട് എന്നാണു എനിക്കു ഒന്നാമതായി അറിയേണ്ടത്,
<<>> ചിന്തിക്കുന്നവര്‍ക്ക് ഈ ഒരു പാരഗ്രാഫില്‍ നിന്നു തന്നെ ദൈവം എന്തിനാണു മരണാനന്തര ജീവിതവും സ്വര്‍ഗ്ഗവും നരകവും മെല്ലാം ശ്രിഷ്ടിച്ചത് എന്നു ബോധ്യമാവും, അതായത് ഈ ലോകം മനുഷ്യര്‍ക്കുള്ള ഒരു പരീക്ഷണ ശാലയാണു, നമ്മുടെ ഇവിടുത്തെ പ്രവര്‍ത്തങ്ങള്‍ നോക്കി ദൈവം പരലോകത്ത് പ്രതിഫലം നല്‍കും.
നമ്മുക്കു നാം ഉള്‍പ്പെട്ട മനുഷ്യരിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം (അതു ജപ്പാനിലോ അമേരിക്കയിലോ എവിടെയും ആയികൊള്ളട്ടെ) മനുഷ്യരില്‍ ദരിദ്രരും സമ്പന്നരും ഉണ്ട്, അക്രമിക്ക പെട്ടവരും അക്രമം പ്രവര്‍ത്തിച്ചവരും ഉണ്ട്, നീതി ലഭിച്ചവരും നീതി നിഷേധിക്ക പെട്ടവരും ഉണ്ട്, അധിക പേരും അങ്ങിനെ യൊക്കെ തന്നെ ആണ് മരിച്ചു പോകുന്നതും. ഇവിടെ യാണു പരലോകത്തിന്റെയും ദൈവത്തിന്റെ കോടതിയുടെയും പ്രസക്തി / അനിവാര്യത.
പ്രിയ കുഞ്ഞുമോന് എന്നാ അബ്ദുള്‍ഖാദര്‍
ReplyDeleteതാങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ എനിക്ക് കുറെ ചിരിക്കാനുള്ള വക തന്നു എന്നതില്‍ നന്ദി അറിയിക്കുന്നു.ഏതായാലും താങ്കളുടെ യുക്തികള്‍ താങ്കള്‍ക്ക് ആശ്വാസം പകരട്ടെ. പിന്നെ എന്റെ പോസ്റ്റ് ഒന്നുകൂടി വായിക്കുക.വിഷയം എന്തെന്ന് മനസ്സിലാക്കാനുള്ള യുക്തിയെങ്കിലും കാണിക്കുക
>>>>ഈ ലോകം മനുഷ്യര്‍ക്കുള്ള ഒരു പരീക്ഷണ ശാലയാണു, നമ്മുടെ ഇവിടുത്തെ പ്രവര്‍ത്തങ്ങള്‍ നോക്കി ദൈവം പരലോകത്ത് പ്രതിഫലം നല്‍കും.>>>>
ReplyDelete@Abdul kader EK:
നമുക്ക് നമ്മുടെ സൃഷ്ടിപ്പില്‍ നമുക്ക് ഒരുത്തരവാദിത്തവുമില്ലേ ???
പരീക്ഷണ ശാല, കോടതി, വിചാരണ, ശിക്ഷ ഇതൊക്കെ മനുഷ്യന്റെ കണ്‍സെപ്റ്റുകളാണ്. ദൈവവും മനുഷ്യനെ പോലെയായാല്‍ നാമും ദൈവവും തമ്മിലെന്താ വിത്യാസം ? മൃഗങ്ങളെ വെറുതെ വിട്ടത്പോലെ; കുഞ്ഞായുസ്സ് മാത്രമുള്ള മനുഷ്യനേയും ദൈവത്തിന് വെറുതെ വിട്ടുകൂടെ; ദൈവം എന്തിനാ മനുഷ്യന്റെ പിറകെ കൂടി സ്വൈരം കെടുത്തുന്നത്. ജനിച്ചതിനൊന്നും നാം ഉത്തരവാദിയല്ല; ഇനി മരണത്തിലും അങ്ങിനെ തന്നെയാവട്ടെ, പിന്നെ മരണാനന്തരം വേറൊരു ലോകമുണ്ടെങ്കില്‍ അവിടെ ചെന്നാവട്ടെ ബാക്കി.
.....എവിടെ നിന്നു വന്നു ഞാന്‍.. എവിടേയ്ക്കു പോകും ഞാന്‍.. വിളക്കു മരമേ.. വിളക്കു മരമേ....സംഗതിയുണ്ടോയെന്ന് നോക്കുമല്ലോ :)
@ അബ്ദുല്‍ കാദെര്‍ ഇകെ : തനിക്കുണ്ടായേക്കാവുന്ന മക്കള്‍ നരകാവകാശിയായേക്കും എന്ന ഭയത്താല്‍ മക്കളെ വേണ്ട എന്ന് തീരുമാനിച്ച മുസ്ലിം ദമ്പതികളെ എനിക്കറിയാം. ഇസ്ലാമികതത്വങ്ങള് മനുഷ്യനെ എത്രത്തോളം ഭയപ്പെടുത്തുന്നു എന്നാലോചിച്ചു നോക്യേ.
ReplyDeleteമനുഷ്യനിലെ വ്യക്തിസ്വാതന്ത്ര്യവും വിവേചനാധികാരവും ചോദ്യം ചെയ്യുന്ന ഈ വിശ്വാസത്തില്‍ താങ്കള്പെട്ടുപോയതു താന്കളുടെ മതാപിതാക്കള്‍ മുസ്ലിം ആയി എന്ന ഒരു കാരണം കൊണ്ടല്ലെ.
ബിഎം,
ReplyDeleteമതനിരപേക്ഷത എന്നത് പുതിയൊരു ആശയമല്ലേ. ജനാധിപത്യപ്രക്രിയയിൽ ഇതിന്റെ രൂപങ്ങൾ നാം ഇപ്പോഴും അറിഞ്ഞുവരുന്നതേയുള്ളു. ശൈശവദശയിലെ പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം.
അബ്ദുൾഖാദർ,
ചോദ്യങ്ങൾ പോസ്റ്റുടമയോടാണെങ്കിലും ചില ഉത്തരങ്ങൾ തരാൻ ശ്രമിക്കട്ടെ. യുക്തിവാദവുമായി ബന്ധപ്പെട്ട ചിലതെല്ലാം ഞാൻ എന്റെ ബ്ലോഗിൽ പറയാൻ ശ്രമിച്ചിട്ടുണ്ട്. താൽപര്യമുണ്ടെങ്കിൽ, സമയമുണ്ടെങ്കിൽ, വായിച്ചുനോക്കാം.
1. എല്ലാം ഒരു ശക്തി സൃഷ്ടിച്ചുവെങ്കിൽ എന്തിന്? പ്രപഞ്ചത്തിന്റെ 99 ശതമാനത്തിലധികം മനുഷ്യനോ ഭൂമിയിലെ മറ്റു ജീവികൾക്കോ കാര്യമുള്ളവയല്ല. അപ്പോൾ പ്രത്യേകിച്ച് പ്ലാനിങ്ങൊന്നുമില്ലാതെ പ്രപഞ്ചഭൗതികനിയമങ്ങൾ അനുസരിച്ച് രൂപപ്പെട്ടുവന്ന ഒരു ഗ്രഹത്തിൽ അനുകൂലസാഹചര്യങ്ങൾക്കനുസരിച്ച് നാം ഉണ്ടായി എന്ന് ചിന്തിക്കുന്നതാണോ അതോ മനുഷ്യനുവേണ്ടി (ഒന്ന് നീട്ടിയാൽ പരമാവധി ഭൂമിയിലെ ജീവികൾക്കുവേണ്ടി) ഒരു ശക്തി (ആവശ്യത്തിലുമെത്രയോ അധികം ഗ്രഹങ്ങളും നക്ഷത്രങ്ങളും) ഇതെല്ലാം ഉണ്ടാക്കി എന്ന് ചിന്തിക്കുന്നതാണോ യുക്തിഭദ്രം. താങ്കൾ ചുറ്റും കാണുന്നത് മാത്രമേ ഇവിടെ ചിന്തിക്കുന്നുള്ളു എന്നുകൂടി പറയട്ടെ. (മൂന്നാമത്തെ മറുപടി ഒരുപക്ഷെ ഇത് കുറച്ചുകൂടി വിശദമാക്കിയേക്കും)
2. കണ്ടതുമാത്രമേ വിശ്വസിക്കൂ എന്ന് ആരും പറയുന്നില്ല. പക്ഷെ കിട്ടുന്ന അറിവുകൾ അതേപടി വിശ്വസിക്കാതെ വ്യക്തമായ ചിന്തയുടെ പിൻബലത്തോടെ കാര്യങ്ങൾ വിശകലനം ചെയ്യുക എന്ന പ്രോസസ് ആവശ്യമാണ്. യുക്തിവാദവും അതേ ആവശ്യപ്പെടുന്നുള്ളു. പിന്നെ, താങ്കൾ പറഞ്ഞ പോയിന്റ് അനുസരിച്ചാൽ പ്രവാചകരിൽ മാത്രം ഒതുക്കാനാവില്ല. അമൃതാനന്ദമയിയും സായിബാബയും മുതൽ ബുദ്ധനും ഗാന്ധിയും മണ്ടേലയും മാർട്ടിൻ ലൂതർ കിങ്ങും വരെ ഉദാഹരണങ്ങളായുണ്ട്.
3. തിങ്ങിനിറഞ്ഞ ഒരു ജനക്കൂട്ടത്തിലേയ്ക്ക് ഒരു ഭ്രാന്തൻ കല്ലെടുത്തെറിഞ്ഞെന്നിരിക്കട്ടെ. ആ കല്ല് ഏതെങ്കിലുമൊരാളുടെ ദേഹത്ത് വീഴും. ഏറു കൊണ്ടയാൾ തീർച്ചയായും ചോദിക്കും Why Me എന്ന്. പക്ഷെ മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം സംഭവം ഒരു കല്ല് ജനക്കൂട്ടത്തിലൊരാളുടെ ദേഹത്ത് കൊണ്ടു എന്നു മാത്രമായിരിക്കും. To make it short, "why X" is relevant only if it were you or someone close to you, the world doesn't bother about whether it was you or someone else.
താങ്കൾ പറഞ്ഞ ഉദാഹരണങ്ങൾ താങ്കളെ മാത്രം ചുറ്റിപ്പറ്റി നിൽക്കുന്നവയാണ്. അത് താങ്കൾ ഉള്ളതിനാൽ മാത്രമേ പ്രസക്തമാകുന്നുള്ളു. 13 ബില്യൺ വർഷങ്ങൾ താങ്കൾ ഉണ്ടായിരുന്നില്ലല്ലൊ. ഇനി വരാൻ പോകുന്ന ബില്യൺ കണക്കിന് വർഷങ്ങളിലും ഞാനോ താങ്കളോ ഉണ്ടാവുകയുമില്ല. അപ്പോൾ ദൈവം എന്ത് ചെയ്യുകയായിരുന്നു താങ്കളുടെ കാര്യത്തിൽ, അല്ലെങ്കിൽ താങ്കൾ എവിടെയായിരുന്നു?
അബ്ദുൾഖാദർ,
ReplyDelete4. പനി വരുന്നതൊക്കെ തടയാൻ സാധിക്കണം എന്ന് പറയുന്നതിൽ വലിയൊരു യുക്തി ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ നിയന്ത്രണത്തിൽ ചില കാര്യങ്ങളില്ല എന്നതിന്റെ അർത്ഥം മറ്റൊരു ശക്തിയ്ക്ക് നിയന്ത്രണം ഉണ്ട് എന്നല്ലല്ലൊ. ഇനി, ഇതെല്ലാം ദൈവനിയന്ത്രണത്തിൽ ഉള്ളതാണെന്ന് വിശ്വസിച്ച് വീട്ടിലിരുന്നിരുന്നുവെങ്കിൽ ഒരുപക്ഷെ ഇപ്പോഴും സാമാന്യം നല്ലൊരു മുറിവ് ഉണ്ടായാൽ പോലും മനുഷ്യർ മരിക്കുമായിരുന്നു.
5. മരണം പ്രവചിക്കുക എന്നതാണ് അടുത്ത പ്രശ്നം. എന്തെങ്കിലുമൊന്ന് പ്രവചിക്കണമെങ്കിൽ ഭാവിയിലെ കാര്യങ്ങൾ കൂടി മുൻനിശ്ചയിക്കപ്പെട്ടതായിരിക്കണം. ഭൂമിയിൽ നടക്കുന്ന കാര്യങ്ങൾ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണെന്ന വിശ്വാസം ഇല്ലാത്തതിനാൽ താങ്കളുടെ ചോദ്യം ഒരു യുക്തിവാദിയ്ക്ക് പ്രസക്തമല്ല. ഈ ചോദ്യം ഒരുപക്ഷെ ഒരു ജ്യോതിഷവിദഗ്ദനോടായിരുന്നു ചോദിക്കേണ്ടിയിരുന്നത്.
6. മനുഷ്യന് വിശേഷബുദ്ധി നൽകിയിട്ടുണ്ടെന്ന് ആരാണ് പറഞ്ഞത്, മതങ്ങളല്ലാതെ? മനുഷ്യന്റെ തലച്ചോറിന് കൂടുതൽ കപ്പാസിറ്റി ഉണ്ട്. കൂടുതൽ ഡാറ്റ സ്റ്റോർ ചെയ്യാനും അതുകൊണ്ടുതന്നെ കൂടുതൽ പ്രോസസ് ചെയ്യാനും മനുഷ്യന് സാധിക്കും. അതിനപ്പുറം, ബൗദ്ധികമായി, മനുഷ്യന് സ്പെഷൽ കഴിവൊന്നുമില്ല.
7. ഫറോവ ഒരു ഏകാധിപതിയായിരുന്നു. മോസസ് പറഞ്ഞ ദൈവത്തെ നിരാകരിച്ചതിനാൽ മാത്രം അയാൾ യുക്തിവാദി ആകുന്നില്ല.
ആത്യന്തികനീതി എന്നതൊരു വിഷ് ആണ്. അത് സത്യമാകണമെന്നില്ല. ഭൗതികജീവിതത്തിൽ നീതി ലഭിക്കാത്തതിനാൽ പരലോകത്ത് നീതി ലഭിക്കും എന്ന് ഉറപ്പിച്ചു പറയാൻ തക്ക തെളിവൊന്നും നമുക്കില്ല. ഉണ്ടെങ്കിൽ നന്ന് എന്ന് ആശ്വസിക്കാം, സത്യം എന്നെങ്കിലും പുറത്തുവരും എന്ന് പറയുന്നതുപോലെ.
നമ്മുടെ നാടിന്റെ നാശത്തിനു പിന്നില്‍ മാത്രമല്ല, ഒരു നാടിന്റെ നാശത്തില്ലും യഥാര്‍ത്ഥ മത വിശ്വാസികള്‍ക്ക് ഒരു തരത്തിലുള്ള പങ്കും ഉള്ളതായി എനിക്കു തോന്നുന്നില്ല. ഒരു മതവും മനുഷ്യനെ അക്രമത്തിനോ നാശത്തിനോ പ്രേരിപ്പിക്കുന്നില്ല, ചിലര്‍ മതത്തെ ദുരുപയോഗം ചെയ്യുന്നു വെങ്കില്‍ അതു മതത്തിന്റെ കുറ്റമല്ല, മനുഷ്യരുടെ കുറ്റമാണുതാനും.
ReplyDeleteമനുഷ്യരുടെ കാര്യം പറയാതിരിക്കുക യാണു ഭേതം, ഒന്നും മില്ലായ്മയില്‍ നിന്നു, പിതാവിലൂടെയും മാതാവിലൂടെയുമായി, കേള്‍വിയും കാഴ്ചയും ബുദ്ധിയും നല്കി അവരെ സൃഷ്ടിച്ചു, വളര്‍ന്നു വരുവാനുള്ള സാഹചര്യങ്ങള്‍ ഒരുക്കി, ജീവിതം നില നിര്‍ത്താനുള്ള എല്ലാ വിധ വിഭവങ്ങളും സംവിദാനിച്ച ദൈവത്തിന്റെ അസ്ഥിത്തത്തെ തന്നെ ചോദ്യം ചെയുന്നു!!!!
താങ്കളുടെ പോസ്റ്റ് നല്ലവണ്ണം വായിച്ചതിനു ശേഷം തെന്നെയാണു ഞാന്‍ ഇതു എഴുതി തുടങ്ങിയത്, അതുകൊണ്ടാണു അതുകൊണ്ട് എന്റെ കമന്റുകള്‍ക്ക് താഴെ 'തീര്‍ന്നില്ല' എന്നു എഴുതിയതും.
താങ്കളുടെ പോസ്റ്റില്‍ തലക്കെട്ടിന് താഴെ ഇപ്രകാരം വായിക്കാം "ശ്രീ കെ.പി. സുകുമാരന്റെ ബ്ലോഗില്‍ ഈ അടുത്ത ദിവസങ്ങളില്‍ ......." സുകുമാരന്‍ സാറിന്റെ ബ്ലോഗില്‍ വന്ന കമെന്റുകള്‍ തന്നെയാണു എന്നെ അത്തരത്തില്‍ പറഞ്ഞു തുടങ്ങാന്‍ പ്രേരിപ്പിച്ചതും.
മനുഷ്യന് 'മത' മൂല്യങ്ങള്‍ കൈയൊഴിച്ചതാണ് താങ്കള്‍ വിഷയീഭവിച്ച പ്രശ്നങ്ങളുടെ യഥാര്‍ത്ഥ കാരണം. മതങ്ങളാണ് മനുഷ്യനെ മൂല്യങ്ങള്‍ പഠിപ്പിച്ചത്. അല്ല മത മില്ലാതവര്ക്ക് എന്തു മൂല്യങ്ങള്‍? മൂല്യങ്ങളുടെ ആവശ്യം തന്നെയില്ല, പ്രതിഫലം ഇല്ലാതെ മനുഷ്യന് പ്രവര്‍ത്തിക്കുകയില്ല. മനുഷ്യര്‍ മതം കൈയൊഴിച്ചു (ജന്മം കൊണ്ട് മത മുള്ളവര്‍ ജീവിതം കൊണ്ടു) മത മില്ലാത്തവര്‍ ആയി തീര്‍ന്നതാണ് എല്ലാ പ്രശ്നങ്ങളുടെയും മൂല കാരണം.
ഇവിടെ ഞാന്‍ മനസ്സിലാക്കുന്നത് താങ്കള്‍ തങ്ങളുടെ കാഴ്ചപാടുകള്‍ ശരിയാണ് എന്നു വിശാസിക്കുകയും ആ സത്യം മറ്റുള്ളവര്‍ക്ക് കൂടി പകര്‍ന്നു നല്കാന് ആഗ്രഹിക്കുകയും ചെയ്യുന്നു, ഞാനും തഥൈവ... എന്നാല്‍ താങ്കളുടെ കാഴ്ചപാടുകള്‍ അഗീകരിക്കാതെ മരിച്ചു പോകുന്ന ഒരു യഥാര്‍ത്ഥ മത വിശ്വാസിക്ക് ഒന്നും നഷ്ടപെടില്ല, കാരണം അവന്റെ മത വിശ്വാസം കൊണ്ടു ഈ ജീവിതത്തില്‍ അവനു പ്രത്യേകമായി ഒന്നും നഷ്ടപെട്ടിട്ടില്ല (മനസമാധാനം കിട്ടുകയും ചെയ്തു), പക്ഷെ ഞങ്ങളുടെ വിശ്വാസം അഗീകരിക്കാതെ മരിച്ചു പോകുന്നവരുടെ കാര്യം അങ്ങിനെയല്ല, അവരെ പലതും കാത്തിക്കുന്നു...
(തുടരും)
@ യരലവ
ReplyDeleteമനുഷ്യരുടെ കണ്സപ്ടുകള് ദൈവം കട മെടുക്കുകയല്ല പകരം ദൈവം കല്പിച്ച കാര്യങ്ങള്‍ മനുഷ്യന് ഭൂമിയില്‍ പലരീതിയില്‍ നടപ്പാക്കുകയാണു ചെയ്തിട്ടുള്ളത്.
<> ഇവിടെ ഞാന്‍ എഴുതുന്നത് കൊണ്ടു ചിലരുടെ കാര്യത്തില്‍ ഇത്ര തന്നെ പ്രതീക്ഷിക്കുന്നുള്ളൂ. നാളെ ദൈവത്തിന്റെ കോടതിയില്‍ അത്തരക്കാര്‍ക്കു എതിരെ സാകഷ്യം പറയുക, ദൈവമേ ഇവര്‍ക്കു ഞാന്‍ മനസിലാക്കിയ സത്യം പറഞ്ഞു കൊടുക്കുകയും അവരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ ചിലരുടെ കാര്യത്തില്‍ എനിക്കു വിശ്വാസമുണ്ടു, മിനിമം അവര്‍ ചിന്തിക്കുക യെങ്കില്ലും ചെയ്യും.
>>>>ദൈവമേ ഇവര്‍ക്കു ഞാന്‍ മനസിലാക്കിയ സത്യം പറഞ്ഞു കൊടുക്കുകയും അവരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.<<<<
ReplyDeleteദൈവം നാളെ മുന്നില്‍ വന്ന് നിന്നാല്‍ നാളെ ഞാനും ഇതെന്നെ ദൈവത്തോട് പറയുക. :)
>>>>(ജന്മം കൊണ്ട് മത മുള്ളവര്‍ ജീവിതം കൊണ്ടു) മത മില്ലാത്തവര്‍ ആയി തീര്‍ന്നതാണ് എല്ലാ പ്രശ്നങ്ങളുടെയും മൂല കാരണം.<<<< ചിരിപ്പിക്കല്ലേ മാഷെ. പ്രായപൂര്ത്തിയാവാത്തവനോട് ലൈഗീകതയുടെ നിര്‍വൃതി എങ്ങിനെ പറഞ്ഞ് അനുഭവിപ്പിക്കും ഞാന്‍.
@ യരലവ
ReplyDeleteമതി എനിക്കു സന്തോസമായി, യരലവ യുടെ കാര്യത്തില്‍ "സ" മൂളെണ്ടുന്ന പണിയെ വേണ്ടി വരികയുള്ളൂ
ഞാന്‍ പറഞ്ഞ മത മില്ലത്തവര് ആരാണ് എന്നു ചിന്തിക്കുന്നവര്‍ക്കെ മനസിലാവൂ, ബിഎം പറഞ്ഞ തരത്തില്‍ പ്രശ്ന മുണ്ടാക്കുന്നവര്‍ ആണവര്, >>> ചിരിപ്പിക്കല്ലേ മാഷെ. പ്രായപൂര്ത്തിയാവാത്തവനോട് ലൈഗീകതയുടെ നിര്‍വൃതി ...<<< ചിരിക്കുന്നതോടപ്പം സ്വല്പ്പം ചിന്തിക്കുന്നത് നല്ലതാണ്.
>>>>>മതങ്ങളാണ് മനുഷ്യനെ മൂല്യങ്ങള്‍ പഠിപ്പിച്ചത്. അല്ല മത മില്ലാതവര്ക്ക് എന്തു മൂല്യങ്ങള്‍? >>>> ഈ ഒരു ഒറ്റ വാചകം മതി താങ്കളുടെ അറിവും ചിന്തകളും എത്രത്തോളം വികലമാണ് എന്ന് മനസ്സിലാക്കാന്‍. താങ്കള്‍ക്ക് മനസ്സിലാക്കാന്‍ പറ്റുന്ന ഒരു ചെറിയ ഉദാഹരണം പറയാം.ഇന്ന് കേരളത്തിലെ രാഷ്ട്രിയ നേതാക്കളില്‍ ഏറ്റവും മൂല്യബോധമുള്ള രണ്ടു വ്യക്തിത്വങ്ങളെ ചൂണ്ടിക്കണിക്കാന്‍ പറഞ്ഞാല്‍ താങ്കള്‍ അടക്കം ഏതു കൊച്ചുകുട്ടിയും പറയുക വി എസ് അച്യുതാനന്ദന്റെയും എ കെ ആന്റണിയുടെയും പേരായിരിക്കും. ഇവര്‍ രണ്ടു പേരും നിരീശ്വരവാദികളാനന്ന് അറിയാമല്ലോ. സുഹൃത്തേ മൂല്യബോധം ഒരു വ്യക്തിയില്‍ എത്തുന്നത് അവന്റെ ചുറ്റുപാടില്‍ നിന്നും,അവനു കിട്ടുന്ന വിദ്യാഭ്യാസത്തില്‍ നിന്നും അതിലൂടെ നേടിയെടുക്കൊന്ന സംസ്കാരത്തില്‍ നിന്നുമാണ്. താങ്കള്‍ മാതാപിതാക്കളെ ബഹുമാനിക്കുന്നത്,സഹോദരിയെ സഹോദരിയായിതന്നെ കാണുന്നത് മതം പഠിപ്പിച്ചതുകൊണ്ടാണോ? മതഗ്രന്ഥങ്ങളും പ്രബോധനങ്ങളും ഒരു വിശ്വാസത്തിന്റെ പുറത്ത് ദഹിക്കാതെ വിഴുങ്ങുകയും അവസരം പോലെ അത് ശര്‍ദ്ധിച്ചു നടക്കുകയും ചെയ്യുന്നര്‍ അത് ചെയ്യുന്നത് പോലും പരലോകത്ത് കൂലിയായി പ്രത്യേക പരിഗണന കിട്ടും എന്നാ പ്രതീക്ഷയാലാണല്ലോ എന്നതോര്ക്കുബോ ശരിക്കും നിങ്ങളോട് സഹതാപം തോന്നുന്നു.
ReplyDeleteപിന്നെ മൂല്യബോധം മനുഷ്യനു മാത്രമേയുള്ളൂ എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്റെ വീട്ടിലെ മണിയന് പട്ടി കൂട്ടിനകത്ത് തൂറാറില്ല. അവനു അതിനു തോന്നുമ്പോള്‍ കൂട്ടില്‍ കിടന്നു ബഹളം വയ്ക്കും.അപ്പോള്‍ തുറന്നു വിടും. തൊടിയില്‍ പോയി കാര്യം സാധിച്ചു അവന് തിരിച്ചു വരും. ഈ മൂല്യ ബോധം അവനെവിടുന്നു കിട്ടി? അത്ഭുതമാണ്. അപ്പോള്‍ അതില്‍ എത്രയോ കൂടുതല്‍ തലച്ചോറുള്ള മനുഷ്യന്റെ കാര്യം പറയണോ. ലോകോ സമസ്ത സുഖിനോ ഭവന്തു എന്ന് പഠിപ്പിക്കുന്ന ഹൈന്ദവ മതവിസ്വസിനി പ്രന്ഗ്യ സിങ്ങിന് പാവങ്ങളെ ബോംബു വച്ച് കൊല്ലുവാന്‍ ഒരു മടിയുമുണ്ടായിരുന്നില്ല. ഒരു കൈയില്‍ ഖുറാനും മറുകൈയില്‍ AK 47 മായാണ് മുസ്ലിം തീവ്രവാദികള്‍ നടക്കുന്നത്.ഇവരെയൊക്കെ നിങ്ങളുടെ മതം പഠിപ്പിച്ച മൂല്യങ്ങള്‍ എവിടെപ്പോയി ?
ReplyDelete@ അപ്പുട്ടി
ReplyDeleteനന്ദി, എന്റെ കമന്റുകള്‍ വായിച്ചതിനും മറുപടി എഴുതിയതിന്നും. ബ്ലോഗറില്‍ നിന്നു മാത്രമല്ല വായനകാരില്‍ നിന്നും മറുപടികളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.
>>>പ്രപഞ്ചത്തിന്റെ 99 ശതമാനത്തിലധികം മനുഷ്യനോ ഭൂമിയിലെ മറ്റു ജീവികൾക്കോ കാര്യമുള്ളവയല്ല.<<< നമ്മുടെ ബുദ്ധിയും യുക്തിയും വെച്ചുള്ള ചെറിയ ഒരു സ്റ്റേറ്റ്മെന്റ്, സത്യത്തില്‍ അവകളുടെ രഹസ്യം അവ സൃഷ്ടിക്ക പെട്ടതിന്റെ യുക്തി / പ്ലാനിങ്ങ എന്നിവ മനസ്സിലാക്കാനുള്ള ബുദ്ധിയും യുക്തിയും നമ്മുക്കില്ല അല്ലെങ്കില്‍ നമ്മുക്കായിട്ടില്ല എന്നതല്ലേ ശരി?
>>>പ്രപഞ്ചഭൗതികനിയമങ്ങൾ അനുസരിച്ച് രൂപപ്പെട്ടുവന്ന ഒരു ഗ്രഹത്തിൽ അനുകൂലസാഹചര്യങ്ങൾക്കനുസരിച്ച്...<<< ദൈവത്തിന്റെ നിയമങ്ങളെ/തീരുമാനങ്ങളെ നിങ്ങള്‍ 'പ്രപഞ്ചഭൗതികനിയമങ്ങള്' എന്നു വിളിക്കുന്നത് കൊണ്ടു മാത്രം അതു വെറുതെ രൂപപ്പെട്ടു എന്നു വിശ്വസിക്കാനാവില്ല, വെറുതെ എന്തെങ്കില്ലും സംഭവിക്കുന്നു എന്നു പറയാന്‍ മാത്രം യുക്തി യില്ലാത്തവരായികൂട നാം.
നിങ്ങളുടെ അറിവിലേക്ക് ചെറിയൊരു കാര്യം; ഖുര്‍ആന്‍ മനുഷ്യനോടു എല്ലാം നോക്കി കണ്ടു ചിന്തിച്ചു ബോധ്യപ്പെട്ടതിന്നു ശേഷം മാത്രമേ വിശ്വസിക്കാന്‍ കല്പ്പിചിട്ടുള്ളൂ.
ഇവിടെ ക്ലിക്ക് ചെയ്തു നോക്കൂ
അതെ കണ്ടു എന്നതോ കണ്ടില്ല എന്നെതോ ഒരു സംഗതി ഒണ്ടു എന്നതിനോ ഇല്ല എന്നതിനോ തെളിവല്ല, നമ്മുടെ ബുദ്ധിക്കു ബോധ്യപ്പെട്ടാല്‍ മതി. ഭൂമിയും മറ്റു ഗ്രഹങ്ങല്ലും സൂര്യനെ ചുറ്റുന്നു, ഒരു നിശ്ചിത ഭ്രമണ പദത്തില്‍ കൂടി ഒരു നിശ്ചിത വേഗതയില്‍, ഈ അജീവിയ വസ്തുക്കള്‍ക്ക് പാതയും വേഗതയും നിശ്ചയിച്ചു കൊടുത്തത് ആരാണ്?
ReplyDeleteതാങ്ങള് പറഞ്ഞ വ്യക്തികളില്‍ ആരും തന്നെ 'അവര്‍ നമ്മളില്‍ (മനുഷ്യരില്‍) നിന്നു ദൈവത്താല്‍ തരഞ്ഞെടുത്ത പ്രവാചകന് മാര്‍ ആണെന്നോ നാം അവരെ പിന്‍പറ്റണം എന്നു പറയുകയോ കല്പ്പിക്കുയോ ചെയ്തിട്ടില്ല', അതിനാല്‍ ആ നാമങ്ങള്‍ക്ക് ഇവിടെ ഈ ചര്‍ച്ചയില്‍ ഒരു പ്രസക്തിയും ഇല്ലതന്നെ.
മൂന്നാം നമ്പരിട്ടു ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ നമ്മുടെ യുക്തിക്ക് നിര്‍വചിക്കാന്‍ കഴിയാത്ത ചില യഥാര്ത്യങ്ങള് ആണു, അതിനാല്‍ എല്ലാ സംഗതികളില്ലും യുക്തി നോക്കുക എന്നത് യുക്തിക്ക് നിരക്കാത്തതാണ്.
(തുടരും)
അബ്ദുൾ ഖാദർ,
ReplyDeleteആദ്യ കമന്റിന്,
വളരെയെളുപ്പമാണ് ദൈവത്തിന്റെ പ്ലാനിങ്ങ്/യുക്തി എന്നിവ നമുക്കറിയില്ല എന്നുപറയാൻ. പക്ഷെ അങ്ങിനെ പറഞ്ഞതുകൊണ്ട് മാത്രം ശാസ്ത്രം ഇതുവരെ കണ്ടെത്തിയ വസ്തുതകൾ അങ്ങിനെയല്ലാതാവുന്നില്ലല്ലൊ. കുറഞ്ഞപക്ഷം പ്രപഞ്ചത്തിന്റെ ക്രോണോളോജി എങ്കിലും ശ്രദ്ധിച്ചാൽ മനസിലാക്കാവുന്നതേയുള്ളു ഇത് ഒരു പ്ലാനിങ്ങ് അല്ലെന്നും സ്വാഭാവിക പരിണാമങ്ങൾ മാത്രമാണെന്നും.
ദൈവത്തിന്റെ തീരുമാനങ്ങൾ/നിയമങ്ങൾ എന്നൊക്കെ താങ്കൾ പറഞ്ഞതുകൊണ്ടുമാത്രം ഞാനും അംഗീകരിക്കണമെന്നില്ലല്ലൊ. (താങ്കളുടെ പരാമർശം ഞാൻ തിരിച്ചും പ്രയോഗിച്ചതാണ്, പരിഹാസം ഉദ്ദേശിച്ചിട്ടില്ല)
എല്ലാം നോക്കി ബോധ്യപ്പെട്ടതിനുശേഷം മാത്രം വിശ്വസിക്കുക എന്ന് താങ്കളുടെ ഗ്രന്ഥം തന്നെ പറയുമ്പോഴും താങ്കൾ അതെത്രമാത്രം ചെയ്യുന്നുണ്ട് എന്നതുകൂടി സ്വയം വിലയിരുത്തേണ്ടതുണ്ട്.
രണ്ടാം കമന്റിന്,
ഭൂമിയുടെ ഭ്രമണപഥവും വേഗതയുമൊക്കെ ആരെങ്കിലും മുൻകൂട്ടി നിശ്ചയിച്ചതാണെന്നാണോ പറയുന്നത്. Sorry to say, അത് അബദ്ധമാണ്. സൂര്യനും മറ്റുഗ്രഹങ്ങളും അടങ്ങുന്ന മറ്റുവസ്തുക്കൾ ഭൂമിയിലും തിരിച്ചുമുള്ള പരസ്പരാകർഷണം മൂലം സ്വാഭാവികമായി സംഭവിക്കുന്നതാണ് ഈ ഭ്രമണപഥം. ഇങ്ങിനെ ഒരു സോണിൽ എത്തിപ്പെടാത്ത വസ്തുക്കളെല്ലാം പലയിടത്തായി പല ഗ്രനങ്ങളുടെയോ നക്ഷത്രങ്ങളുടെയോ ആകർഷണത്തിൽ അവയിൽ ചെന്നിടിക്കുകയോ വെറുതെ പറന്നുനടക്കുകയോ (ഭ്രമണപഥത്തിൽ നിന്നും നിരന്തരമായി തെറിച്ചുപോയി മറ്റൊരു ഭ്രമണപഥത്തിൽ എത്തിച്ചേരുകയോ) ചെയ്യും. ഉൽക്കകൾ നല്ല ഉദാഹരണമാണ്.
ഒരിക്കൽക്കൂടി പറയട്ടെ, ഭൂമി അങ്ങിനെയൊരു സോണിൽ എത്തിപ്പെട്ടു, നാം ഇന്ന് ജീവിച്ചിരിക്കുന്നു. അതില്ലാത്ത 99% പ്രപഞ്ചവും ജീവനില്ലാതെയിരിക്കുന്നു.
നല്ലമനുഷ്യരെല്ലാം ദൈവവചനങ്ങളാണ് പറയുന്നത് എന്ന് അവകാശപ്പെട്ടുവോ ഇല്ലയോ എന്നതല്ല ഞാനുന്നയിച്ച പ്രശ്നം, ആരെയൊക്കെ ഗുരുവായി അംഗീകരിക്കണം എന്നതാണ്. സായിബാബ ദൈവമാണെന്ന് വിശ്വസിക്കുന്നവരാണ് അദ്ദേഹത്തിന്റെ അനുയായികൾ. അവരെ താങ്കൾ അംഗീകരിക്കുന്നുണ്ടോ?
താങ്കൾ വെളിച്ചപ്പാടിനെ അംഗീകരിക്കുന്നുണ്ടോ? ഭഗവതിയെ ആവാഹിച്ച് സംസാരിക്കുന്നവരാണവർ, നല്ല ജീവിതം നയിക്കുന്നവരും.
പറഞ്ഞുവന്നതെന്തെന്നാൽ സ്വയം അവകാശപ്പെടുന്നതോ നല്ല ജീവിതം നയിക്കുന്നതോ അല്ല ഒരാളുടെ ചിന്താഗതികൾ അംഗീകരിക്കുന്നതിന്റെ ആധാരം.
മൂന്നാം നമ്പരിട്ട ചോദ്യത്തിന് എന്റെ മറുപടിക്കുള്ള പ്രതികരണം കണ്ടില്ല. താങ്കളുടെ ചോദ്യം യുക്തിക്ക് നിരക്കുന്നതല്ല എന്നുതന്നെയാണ് ഞാൻ പറഞ്ഞത് (Sorry to say so).
B.M said>> സമകാലിക സംഭവങ്ങളെ വിലയിരുത്തുന്നതില്‍നിന്നും കിട്ടുന്ന തിരിച്ചറിവും, വ്യത്യസ്തമായ ഭാഷയും സംസ്കാരവും വിശ്വാസങ്ങളുമുള്ള മനുഷ്യരുടെ കൂടെ ജീവിച്ചതില്‍ നിന്ന് കിട്ടിയ അനുഭവവും ചേര്‍ന്ന് രൂപപ്പെട്ട എന്റെ നിലപാടില്‍നിന്ന് പറയെട്ടെ യുക്തിവാദികളോട് എനിക്ക് ഇഷ്ടവും ബഹുമാനവുമാണെങ്കില് മതവാദികളെ ഭയമാണ്.
ReplyDeleteThis is reality. You said it. Very Good Post. Thank you.
Inviting all of you to my NEW MALAYALAM BLOG:
ReplyDeletewww.dhaivam.blogspot.com
Read, Follow & Participate.
സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ ജാതി ചേര്‍ക്കണം എന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ പിന്‍വലിക്കണം. പതിനെട്ടു വയസ്സിനു ശേഷം മതം തിരഞ്ഞെടുക്കാനുള്ള അവകാശം രാജ്യത്തെ ജനങ്ങള്‍ക്കുണ്ടാകണം. - swami agnivesh.
ReplyDeleteസുശീലിന്റെ ബ്ലോഗില്‍ വിശദമായി
മനുഷ്യന് പ്രതിഫലം ലഭിക്കുമെങ്കില്‍ മാത്രമേ എന്തങ്കില്ലും ചെയ്യൂ എന്നു ഞാന്‍ പറഞ്ഞുവല്ലോ, ചിലര്‍ ആഗ്രഹിക്കുന്ന പ്രതിഫലം പ്രശസ്തിയാണു,,, താങ്കള്‍ ചൂണ്ടി കാണിച്ച രണ്ടു വ്യക്തികള്ളും ഇതിനു പറയാന്‍ പറ്റിയ നല്ല ഉദാഹരണങ്ങള്‍ ആണു, അതു കൊണ്ടൊക്കെ യാണ് ഇടയ്ക്കിടെ അവരുടെ കാപ്പട്ട്യം ചില പ്രസ്ഥാവനകളിലൂടെയും നിലപാടുകളിലൂടെയും പുറത്തു വരുന്നത്.
ReplyDeleteതാങ്കള്‍ പറഞ്ഞ തരത്തില്ലുള്ള ചുറ്റുപാടുകള്‍ രൂപപ്പെടുത്തിയത് ഒന്നാമതായി പ്രവാചകന്മാര് ആണ്, എന്റെ വിശ്വാസ പ്രകാരം ഒന്നാമത്തെ മനുഷ്യന് ആദം (അദ്ദേഹത്തിന്റെമേല്‍ അല്ലാഹുവിന്ടെ രക്ഷ ഉണ്ടാവട്ടെ) ആണു, അദ്ദേഹം ദൈവത്തില്‍ നിന്നുള്ള ആദ്യത്തെ പ്രവാചകനും ആയിരിന്നു. അദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ് ആതിമ ജനത വളര്‍ന്നു വന്നതു, കാലാന്തരങ്ങള്‍ പിന്നിടുമ്പോള്‍ മനുഷ്യര്‍ വഴികേടിലവുമ്പോള് ദൈവം അടുത്ത പ്രവാചകനെ നിയോഗിച്ചു മനുഷ്യരെ നേര്‍വഴിയിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ ശ്രമിക്കും, ചിലര്‍ നന്മയിലേക്ക് തിരിയും, ചിലര്‍ വൈകല്യങ്ങളോട് കൂടിയ തങ്ങളുടെ പൂര്‍വ നിലപാടില്‍ തന്നെ ഉറച്ചു നില്ക്കും, ഇങ്ങിനെ യാണു മനുഷ്യരില്‍ ഒരുപാടു മതങ്ങള്‍ ഉണ്ടായത്. പ്രവാചക പരമ്പരയിലെ അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് നബി (അദ്ദേഹത്തിന്റെമേല്‍ അല്ലാഹുവിന്ടെ രക്ഷയും കാരുണ്യവും ഉണ്ടാവട്ടെ), ആയതിനാല്‍ ആണ് മുസ്ലിങ്ങളായ ഞങ്ങള്‍ മനുഷ്യരല്ലാവരും സന്മാര്ഗത്തിന്റെ അവസാന (യഥാര്‍ത്ഥ) രൂപമായ ഇസ്ലാം ഉള്‍ക്കൊണ്ടു വിജയം വരിക്കണമെന്നു ആഗ്രഹിക്കുന്നത്.
മുഹമ്മദ് നബി(സ)ക്കു ശേഷം ഇനി ഒരു പ്രവാചകന് വരേണ്ടതില്ല, കാരണം ദൈവം മുഹമ്മദു നബിയിലൂടെ മനുഷ്യരിലേക്ക് ഇറക്കി തന്ന പരിപൂര്‍ണമായ ഖുര്‍ആന്‍ 14 നൂറ്റാണ്ടിനു ശേഷവും ഒരു മാറ്റ തിരുത്തലുകള്‍ക്കും വിധേയമാവാതെ നിലനില്ക്കുന്നു, ലോകാവസാനം വരെ ദൈവം അതു നിലനിര്‍ത്തുകയും ചെയ്യും.
നേര്‍മാര്‍ഗത്തില്‍ അല്ലാത്ത മറ്റു മതസ്ഥരോടുള്ള ഇസ്ലാമിന്റെ നിലപാട് വളരെ സ്പസ്ടമാണ്, അവര്‍ക്ക് നന്മ കാംക്ഷിക്കുക അതിനാല്‍ അവരെ നേര്‍മാര്‍ഗത്തിലേക്കു ക്ഷണിക്കുക, ഇനി അവര്‍ നേര്‍മാര്‍ഗം അഗീകരിക്കുന്നില്ലെങ്കിലും അവോരോട് മനുഷ്യര്‍ എന്ന നിലയിലുള്ള എല്ലാ വിധ ബന്ധങ്ങലോടും കൂടി നല്ലനിലയില്‍ തുടര്‍ന്ന് പോകുക.
>>>പനി വരുന്നതൊക്കെ തടയാൻ സാധിക്കണം എന്ന് പറയുന്നതിൽ വലിയൊരു യുക്തി ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ നിയന്ത്രണത്തിൽ ചില കാര്യങ്ങളില്ല ...<<< തന്റെതെന്നു നാം (മനുഷ്യര്‍) പറയുന്ന നമ്മുടെ ശരീരത്തില്‍ പോല്ലും നമ്മുക്കു നിയന്ത്രണമില്ല, തീര്‍ച്ചയായും മറ്റൊരു ശക്തിയ്ക്ക് നിയന്ത്രണം ഉണ്ട് താനും, ആ നിയന്ത്രണത്തിനു വിധേയമായി മാത്രമേ ശരീരത്തിനു നിലനില്‍പ്പുള്ളൂ. പക്ഷെ നമ്മുക്കു സ്വാതന്ത്ര്യമുള്ള ഒരു മേഖലയുണ്ട്, പ്രവര്‍ത്തന മേഖല, ഇവിടെയാണു ദൈവ കല്പനകള് പ്രസക്തമാവുന്നത്.
ReplyDeleteരോഗം വന്നാല്‍ ചികിത്സിക്കാനും ദൈവ കല്പനയുണ്ട്, പക്ഷെ രോഗം ഉണ്ടാവുന്നതും രോഗശമനം ഉണ്ടാവുന്നതും നമ്മുടെ അഭീഷ്ടത്തിനു വിധേയമായല്ല എന്നുമാത്രം, രോഗ ചികിത്സ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതിനാല്‍ നാം അതു ചെയ്യണമെന്നു മാത്രം.
ഉദ്ദാഹരണം - ചില രോഗികള്‍ക്ക് നല്ല ചികിത്സ ലഭിച്ചാലും രോഗം സുഖപ്പെടാതെ മരിക്കുന്നു, ചില രോഗികള്‍ക്ക് ചെറിയ തോതില്‍ ചികിത്സ ലഭിച്ചും ചിലര്‍ക്ക് തീരെ ലഭിക്കാതെയും രോഗം സുഖപ്പെടുന്നു.
മരണം ദൈവം ഇച്ചിക്കുന്നതിനു അനുസരിച്ചാണ് നടക്കുന്നത് എന്നു വിശ്വസിക്കുന്ന ഞാന്‍ ഒരിക്കല്ലും 'മരണം പ്രവചിക്കാ'ന് ആവശ്യപ്പെടുക എന്നത് അസംഭവ്യം, നിങ്ങളുടെ യുക്തി കൊണ്ടു മെഷര്‍ ചെയ്തു (കണക്കു കൂട്ടി) മരണം എപ്പോള്‍ സംഭവിക്കും എന്നുപറയാമോ എന്നാണു എന്റെ ചോദ്യം, ഇവിടെ യുക്തിയുടെ പോരായിമകള്‍ ചൂണ്ടി കാണിക്കുകയാണ് എന്റെ ലക്ഷ്യം.
മനുഷ്യന്റെ തലച്ചോറിനു നല്കപ്പെട്ട ഈ കപ്പാസിറ്റി കൂടുതല്‍ കൊണ്ടു തന്നെയാണു മറ്റു ജീവജലങ്ങളില് നിന്നു വിഭിന്നമായി അവന്നു സവിശേഷമായ ബുദ്ധിവൈഭവം (വിശേഷ ബുദ്ധി) ഉണ്ട് എന്നു പറയുന്നത്.
ഫറോവ ഒരു ഏകാധിപതിയായ യുക്തിവാദി ആയിരുന്നു എന്നു പറയുന്നതില്‍ തെറ്റുണ്ടാവില്ല.
കര്‍മ്മങ്ങള്‍ക്ക് / പ്രവര്‍ത്തനങ്ങള്‍ക്ക് അത് അര്‍ഹിക്കുന്ന തരത്തിലുള്ള പ്രതിഫലം ലഭിക്കണം എന്നത് നമ്മുടെ (മനുഷ്യരുടെ) യുക്തിപ്പോല്ലും ആഗ്രഹിക്കുന്ന ഒരു സംഗതിയാണു, യുക്തിമാനായ അള്ളാഹു ആരുടേയും പ്രവര്‍ത്തനം പാഴാക്കുകയില്ല.
“വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് നീതിപൂര്‍വ്വം പ്രതിഫലം നല്കുവാന് വേണ്ടി അവന് സൃഷ്ടികര്‍മ്മം ആവര്‍ത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ നിഷേധിച്ചതാരോ അവര്‍ക്ക് ചുട്ടുതിളയ്ക്കുന്ന പാനീയവും വേദനയേറിയ ശിക്ഷയും ഉണ്ടായിരിക്കും. അവര്‍ നിഷേധിച്ചിരുന്നതിന്റെ ഫലമത്രെ അത് -
ReplyDeleteഖുറാന് അധ്യായം 10-സൂക്തം 4)
‘യുക്തിമാനായ അല്ലാഹു‘ അല്ല, ‘യുക്തിമാനായ മുഹമ്മദ് നബി‘ , തങ്ങളുടെ പാര്‍ട്ടിയില്‍ ആളെ കൂട്ടാന്‍ ഭയപ്പെടുത്തുന്നത് കണ്ടില്ലെ; കര്‍മ്മങ്ങള്‍ക്ക് ‘അതര്‍ഹിക്കുന്ന തരത്തിലുള്ള‘ പ്രതിഫലം ലഭിക്കണം എന്ന് താങ്കളിലെ മാനവിക സ്നേഹം പറയുമ്പോള്‍ ; മുഹമ്മദ് നബി ചൊല്ലിത്തരുന്ന പോലെ വിശ്വാസമാണോ എല്ലാം. മദര്‍ തെരേസെ ഇപ്പോള്‍ ശിക്ഷിക്കപ്പെടുന്നുണ്ടാവുമോ !
അബ്ദുൾ ഖാദർ,
ReplyDeleteഫറോവ ഒരു ഏകാധിപതിയായ യുക്തിവാദി ആയിരുന്നു എന്നു പറയുന്നതിൽ തെറ്റുണ്ടാവില്ല.???
ഇപ്പോഴെനിക്ക് കാര്യമായ സംശയമുണ്ട്. താങ്കളുടെ അറിവിൽ ഈ യുക്തിവാദി എന്നുപറയുന്ന സാധനം എന്താണ്? പ്രത്യേക സ്പെസിഫിക്കേഷനിലുള്ള ദൈവത്തെ നിഷേധിക്കൽ ആണ് യുക്തിവാദമെന്നാണ് താങ്കളുടെ ധാരണയെങ്കിൽ, ക്ഷമിക്കൂ, താങ്കൾ യുക്തിവാദത്തെ മനസിലാക്കിയിട്ടില്ല. ഈ ധാരണപ്രകാരം താങ്കളുടെ വിശ്വാസം ഷെയർ ചെയ്യാത്ത എല്ലാവരും ഈ ഗണത്തിൽ പെടും.
ബാക്കി പലതും ബ്ലാങ്കറ്റ് സ്റ്റേറ്റ്മെന്റ്സ് മാത്രമായേ കാണുന്നുള്ളു. വിശദീകരിച്ച് ബുദ്ധിമുട്ടുന്നില്ല. എന്തായാലും "ദൈവമാണിതെല്ലാം നോക്കിനടത്തുന്നത്" എന്നതിനപ്പുറം യുക്തിസഹമായെന്തെങ്കിലും പറയുകയാണെങ്കിൽ മാത്രമല്ലേ ചർച്ചയിൽ കാര്യമുള്ളൂ. ഞാൻ പറഞ്ഞ പല കാര്യങ്ങളും താങ്കൾ ഒഴിവാക്കിയതാണോ എന്നറിയില്ല (താങ്കളുടെ സമയത്തെ ഞാൻ മാനിക്കുന്നു, എങ്കിലും....)
തൽക്കാലം നിയന്ത്രണത്തെക്കുറിച്ച് മാത്രം പറയട്ടെ. തുമ്മൽ നിയന്ത്രിക്കാനെനിക്കാവില്ല. അതൊരു ഭൗതിക പ്രതിഭാസമാണല്ലൊ. Specifically, തുമ്മൽ എങ്ങിനെയാണ് ദൈവം നിയന്ത്രിക്കുന്നത്? ശാസ്ത്രീയമായ വിശദീകരണമടക്കം പറഞ്ഞുതരുമല്ലൊ....
ഇതുവരെ വിശദീകരിച്ച് കമന്റെഴുതി സമയം (എന്റെയും താങ്കളുടെയും) കളഞ്ഞതിൽ ഖേദിക്കുന്നു, മാപ്പ് ചോദിക്കുന്നു.
@abdulkaderEK;
ReplyDelete>>>>കര്‍മ്മങ്ങള്‍ക്ക് / പ്രവര്‍ത്തനങ്ങള്‍ക്ക് അത് അര്‍ഹിക്കുന്ന തരത്തിലുള്ള പ്രതിഫലം ലഭിക്കണം എന്നത് നമ്മുടെ (മനുഷ്യരുടെ) യുക്തിപ്പോല്ലും ആഗ്രഹിക്കുന്ന ഒരു സംഗതിയാണു,>>>>
താങ്കളുടെ അല്ലാഹു അവനില്‍ വിശ്വസിക്കാത്തതിന്റെ പേരില്‍;താങ്കളെ പോലെയുള്ള ഒരു മനുഷ്യന്റെ നീതിബോധം പോലും ഇല്ലാത്തവനായി പെരുമാറുന്നതിനെ കുറിച്ച് അല്ലാഹുവിന്റെ വാക്കുകളില്‍ നിന്ന് തന്നെ വായിച്ച് അറിയുക.
നിങ്ങളെ പോലെയുള്ള വിശ്വാസികള്ക്ക്പഞ്ചനക്ഷത്ര സൌകര്യങ്ങളുള്ള സ്വര്‍ഗ്ഗം , അവിശ്വാസികള്‍ ഇവിടെ നാല്കാലികളെ പോലെ ; ഒരു ദൈവം ഇത്ര തരംതാണ സ്വരത്തില്‍ സംസാരിക്കരുത്.
8 അവിശ്വസിച്ചവരാരോ, അവർക്ക് നാശം. അവൻ ( അല്ലാഹു ) അവരുടെ കർമ്മങ്ങളെ പാഴാക്കികളയുന്നതുമാണ്. ;
ReplyDelete9 അതെന്തുകൊണ്ടെന്നാൽ അല്ലാഹു അവതരിപ്പിച്ചതിനെ അവർ വെറുത്ത് കളഞ്ഞു. അപ്പോൾ അവരുടെ കർമ്മങ്ങളെ അവൻ നിഷ്ഫലമാക്കിത്തീർത്തു.;
10 അവർ ഭൂമിയിൽ കൂടി സഞ്ചരിച്ചിട്ടില്ലേ? എങ്കിൽ തങ്ങളുടെ മുൻഗാമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്നവർക്ക് നോക്കിക്കാണാമായിരുന്നു. അല്ലാഹു അവരെ തകർത്തു കളഞ്ഞു. ഈ സത്യനിഷേധികൾക്കുമുണ്ട് അതു പോലെയുള്ളവ. ( ശിക്ഷകൾ );
11 അതിൻറെ കാരണമെന്തെന്നാൽ അല്ലാഹു സത്യവിശ്വാസികളുടെ രക്ഷാധികാരിയാണ്. സത്യനിഷേധികൾക്കാകട്ടെ ഒരു രക്ഷാധികാരിയും ഇല്ല.;
12 വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെ താഴ്ഭാഗത്ത്കൂടി നദികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളിൽ അല്ലാഹു പ്രവേശിപ്പിക്കുന്നതാണ്; തീർച്ച. സത്യനിഷേധികളാകട്ടെ (ഇഹലോകത്ത്) സുഖമനുഭവിക്കുകയും നാൽകാലികൾ തിന്നുന്നത് പോലെ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. നരകമാണ് അവർക്കുള്ള വാസസ്ഥലം. അധ്യായം 47 -മുഹമ്മദ്, സൂക്തം 8-12)
വിശ്വാസികളുടെ മാത്രം രക്ഷിതാവാണ് ഞാന്‍, അവിശ്വാസികളെ ഭൂമിയില്‍ നിന്ന് തന്നെ ഉന്മൂലനം ചെയ്ത് കളയും , ഇതോ ‘കാരുണ്യവാനായ‘ ഒരു ദൈവം ? ( ഈ സൂക്തം nuclear weapons പ്രയോഗിക്കാന്‍ ന്യായീകരണമാവുമോ ? ലോകം മാറിയാലും ഖുറാന് മാറരുതല്ലോ ?)
ReplyDeleteഇങ്ങിനെയൊക്കെ പറയുന്ന ഖുറാന്റെ മാറോടണച്ചു മുസ്ലിമല്ലാത്ത് സുഹൃത്തുക്കളോട് മാനവികതയെ കുറിച്ച് സംസാരിക്കുന്നത് ഞങ്ങളെ പൊട്ടനാക്കുന്നത് പോലെയല്ലെ. പറഞ്ഞിട്ട് കാര്യമില്ല, ഞങ്ങളില്‍ കുറേ നിഷ്കളങ്കരായ പൊട്ടരുണ്ട്, ഇസ്ലാം കാരുണ്യത്തിന്റെ മതം, ആകുലതകള്‍ക്ക് തലചായ്ക്കാന്‍ പറ്റിയ ഇടം എന്നൊക്കെ തട്ടിവിടുന്നവര്‍; ഇത്തരം ആളുകള്‍ ഖുറാന് ഒരിക്കല്‍ വായിച്ചിരുന്നെങ്കില്‍.
അബ്ദുല്‍ കാദര്‍ , ഖുറാന് എന്നെങ്കിലും മുഹമ്മദ് നബി തന്റെ അധികാരാധിപത്യത്തിന് വേണ്ടി മനുഷ്യന്റെ ദൈവചിന്ത ചൂഷണം ചെയ്തതാണെന്ന് താങ്കള്‍ സംശയിച്ചിരുന്നോ ? സൂറത്തുല്‍ അഹ്സാബിലെ ഈ 50,51,52 ആയത്തും തുടര്‍ന്നുള്ള നബി പത്നി ആയിഷയുടെ ഒരു ഹദീസും കാണുക. “താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചു തരുന്നതില്‍ വല്ലാതെ ധൃതിപ്പെടുന്നുണ്ടല്ലോ!!” ,
ReplyDeleteആദ്യത്തെ ലിങ്കില്‍ കിട്ടുന്നില്ലെങ്കില്‍ ഇവിടെ കിട്ടും
bi.em. : വലിയ കമെന്റാകുമ്പോള്‍ പബ്ലിഷ് ചെയ്തതിന് ശേഷം ; താനേ ഡിലീറ്റാവുന്നത് ശ്രദ്ധിക്കുമല്ലോ; ചില റ്റെമ്പ്ലേറ്റിന്റെ കുഴപ്പമാകാനും ഇടയുണ്ട്. ഇന്നലെ ഷെരീഫ്കൊട്ടാരക്കരയുടെ(http://sheriffkottarakara.blogspot.com/2010/09/blog-post_3075.html) പോസ്റ്റില്‍ താരതമ്യേന ഇതിലും വലുതായ കമെന്റ് പബ്ലിഷ് ചെയ്തിട്ടും കുഴപ്പം കണ്ടില്ല.
ReplyDeleteയരലവ
ReplyDeleteനന്ദി ,ശരിയക്കമോയെന്നു നോക്കട്ടെ.
track
ReplyDeleteപ്രകാശം പരത്തേണ്ട ആശയങ്ങള്‍ ഇരുട്ടില്ക്കിടന്ന് നിര്ജജീവമായി. പരിശുദ്ധ ഖുറാന് അന്യ മതസ്ഥര്‍ തൊട്ടാല്‍ കണ്ണു പൊട്ടുമെന്നത് മതത്തിന്റെ ശാസനയല്ല. ഉപര്യുക്ത സ്വാര്‍ത്ഥ വിചാരങ്ങളില്‍ നിന്നുമുടലെടുത്ത കപട വിശ്വാസങ്ങളുടെ പരിണിതഫലം മാത്രം
ReplyDeleteസൂചിപ്പിച്ചിരുന്നത് പോലെ 'മതം, വിശ്വാസം: വേണ്ടത് ഒരു തുറന്ന സമീപനം - ഭാഗം 2....' പോസ്റ്റ് ചെയ്തു.
http://my-open-thoughts.blogspot.com/2010/09/2.html
സസ്നേഹം
ഓപണ്‍ തോട്സ്
@ അപ്പുട്ടന്,
ReplyDeleteയുക്തിവാദം എന്താണ്? യുക്തിവാദി ആരാണ്? എന്നല്ലാം അറിയാന്‍ വേണ്ടി യാണു ഞാന്‍ ഇവിടെ ഈ ബോളിഗില്‍ കമന്റുകള്‍ എഴുതുന്നത്, അതോടപ്പം ഞാന്‍ മനസ്സിലാക്കിയിട്ടുള്ള യുക്തിവാദത്തിന് ഒരു മുസ്ലിം എന്ന നിലയില്‍ നല്കേണ്ടുന്ന മറുപടികള്‍ നല്‍കുകയും ചെയ്യുക.
>>>മാത്രം ശാസ്ത്രം "ഇതുവരെ" കണ്ടെത്തിയ വസ്തുതകൾ <<< അപ്പുട്ടന്റെ ഈ വരികളില്‍ "ഇതുവരെ" എന്നുള്ള പ്രയോഗം തന്നെ മനുഷ്യന്റെ കഴിവുകേടിനെ (പരിമിതിയെ) യാണു കുറിക്കുന്നത്. മനുഷ്യന്റെ ബുദ്ധിക്ക് കാലഘട്ടങ്ങള്‍ക്ക് അനുശ്രതമായ ചിന്താശേഷിയെ കൈ വരുന്നുള്ളൂ വന്നു നമുക്ക് മുന്‍ തലമുറകളെ കുറിച്ച് പഠിച്ചാല്‍ മനസ്സില്ലാവും, അതിനാല്‍ തന്നെ നാം ഇതുവരെ കണ്ടെത്തിയ ശാസ്ത്രം വെച്ച് ദൈവ ശ്രിഷ്ടിപ്പിനെ വിലയിരുത്തുന്നത് സ്റ്റെതെസ്കോപു കൊണ്ടു സി ട്ടി സ്കാന്‍ എടുക്കുന്നത് പോലെയാണു താനും. ചിലപ്പോയല്ലാം ചിലര്‍ ശാസ്ത്ര നിഗമനങ്ങളെ ശാസ്ത്ര സത്യങ്ങള്‍ ആണെന്ന രൂപേനെ അവതരിപ്പക്കാറുണ്ട് എന്നതും ഒരു യഥാര്ത്യമാണ്.
മനുഷ്യന് കണ്ടത്തിയ ചില ശാസ്ത്ര സത്യങ്ങള്‍ പോലും അന്ധന് ആനയെ കണ്ടതിനു സമാനമാണ് താനും, അപൂര്‍ണമായ സത്യങ്ങള്‍.
തീര്‍ച്ചയായും മനുഷ്യര്‍ തങ്ങള്‍ ജീവിക്കുന്ന കാലഘട്ടത്തില്‍ ലഭ്യമായ ശാസ്ത്രത്തിലൂടെ തന്നെയാണു പ്രക്രതിയെ വീക്ഷിക്കേണ്ടത്, പക്ഷെ തങ്ങള്‍ക്കു ലഭ്യമായ ശാസ്ത്രത്തിന്റെ പരിമിധികളെ കുറിച്ച് അവര്‍ക്ക് ധാരണ യുണ്ടാവണം എന്നു മാത്രം.
ന്നാം ശാസ്ത്രം അതു കണ്ടത്തി ഇതു കണ്ടത്തി എന്നല്ലാം അഹന്തയോട് കൂടി പറയാനുണ്ട്, യഥാര്‍ഥത്തില്‍ ദൈവത്തിന്റെ സംവിധാനങ്ങളില്‍ ചിലത് മനസിലാക്കി ന്നാം അതിനെ ശാസ്ത്രം എന്നു പേരിട്ടു വിളിക്കുന്നു എന്നതാണ് സത്യം.
>>>ഭൂമിയിലും തിരിച്ചുമുള്ള പരസ്പരാകർഷണം മൂലം സ്വാഭാവികമായി <<< ഈ പരസ്പരാകര്‍ഷണം എങ്ങിനെ ഉണ്ടായി? ചിലപ്പോള്‍ അതിനു നമ്മുക്കു വേറെ കാരണങ്ങള്‍ പറയാന്‍ സാധിച്ചേക്കാം, എന്തായാല്ലും അതിനു ഒരു മൂല കാരണം ഉണ്ടാവാതിരിക്കില്ല, ന്നാം കാരണങ്ങള്‍ നിര്‍വജിച്ചത് കൊണ്ടു അതല്ലാം തനിയെ ഉണ്ടായതാണ് എന്നു പറയാമോ? ഒരു സംഗതി തനിയെ ഉണ്ടായി എന്നു ആരെങ്കില്ലും പറഞ്ഞാല്‍ ന്നാം അവനെ എന്തു വിളിക്കും?
ഉല്‍ക്കകള്‍ ഉണ്ടാവുതന്നു സൃഷ്ടിപ്പിലെ വൈകല്യം മൂലമല്ല, ദൈവം ശ്രിഷ്ടിച്ച ഒരു സംഗതി അതിന്ടെ ലക്ഷ്യം പൂര്ത്തികരിച്ചതിന്നു ശേഷം നശിക്കുകയോ അല്ലെങ്കില്‍ മറ്റൊരു ലക്ഷ്യത്തിന്നു വേണ്ടി രൂപമാറ്റം സംഭവിക്കുകയോ ചെയ്യുന്നു, അറബിയില്‍ ഇതിനെ 'ഹുജ്ജത്ത്' എന്നു പറയുന്നു.
>>>ചോദിക്കും Why Me എന്ന്<<< തീര്‍ച്ചയായും ചോദിക്കും, പക്ഷെ ചോദ്യം 'why me ' എന്നു തന്നെ ആയി കൊള്ളണമെന്നില്ല, ചിലപ്പോള്‍ ആ ആള്‍കൂട്ടത്തില്‍ എത്തിപെടെണ്ടുന്ന ആളായിരുന്നില്ല അദ്ദേഹം, എന്നിട്ടും എങ്ങിനെയാണു അദ്ദേഹം അവിടെ എത്തിപെട്ടത്, എന്തു കൊണ്ടു ഏറു അദ്ദേഹത്തിന് തന്നെ കൊണ്ടു? വേണമെങ്കില്‍ മറ്റുള്ളവര്‍ക്കും ഇങ്ങിനെയൊക്കെ ചോദിക്കാം. ആര് എങ്ങിനെ ചോദിക്കുന്നു എന്നതിലല്ല കാര്യം, അവിടെ എന്തു എങ്ങിനെ സംഭവിക്കുന്നു അങ്ങിനെ സംഭവിച്ചതില്‍ ആ വ്യക്തിക്കുള്ള പങ്ക്, പല അപകടങ്ങളിലും / അത്യാഹിതങ്ങളിലും ഒരു പങ്കും ഇല്ലാത്ത പലരും അകപെടുകയും പങ്കുള്ള ചിലര്‍ രക്ഷപെടുകയും ചെയ്യുന്നതായി കാണാം. ഇതു കൊണ്ടൊക്കെ യാണു എന്നെപോലുള്ളവര്‍ പല സംഗതികളും അല്ല ഒരു വിധം എല്ലാ സംഗതികളും നടക്കുന്നത് നമ്മുടെ അറിവോ സമ്മതമോ ഇല്ലാതെയാണു എന്നു പറയുന്നത്.
@ യരലവ
ReplyDeleteപരലോക വിശ്വാസത്തെ കുറിച്ച് അപ്പൂട്ടന് എഴുതിയ ഒരു കമന്റിനു മറുപടിയായി പരലോകം ഉണ്ട് എന്നു സ്ഥാപിക്കുവാനായി ഞാന്‍ എഴുതി, "കര്‍മ്മങ്ങള്‍ക്ക് / പ്രവര്‍ത്തനങ്ങള്‍ക്ക് അത് അര്‍ഹിക്കുന്ന തരത്തിലുള്ള പ്രതിഫലം ലഭിക്കണം എന്നത് നമ്മുടെ (മനുഷ്യരുടെ) യുക്തിപ്പോല്ലും ആഗ്രഹിക്കുന്ന ഒരു സംഗതിയാണു, യുക്തിമാനായ അള്ളാഹു ആരുടേയും പ്രവര്‍ത്തനം പാഴാക്കുകയില്ല", ഇവിടെ ഞാന്‍ ഒരു തരത്തിലുമുള്ള വിശദീകരണം നല്‍കാതിരുന്നത് യരലവ ക്ക് ചില കണ്‍ഫൂഷന്‍സ് ഉണ്ടാവാന്‍ ഇടയാക്കി എന്നു തോന്നുന്നു.
ഒരു മുസ്ലിമായ ഞാന്‍ എഴുതിയ കമെന്റില്‍ നിന്നു ഏവരുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുമെന്ന് ഞാന്‍ പറഞ്ഞു എന്നു ആരും മനസ്സിലാക്കാന്‍ പാടില്ലായിരുന്നു. ഞങ്ങ(മുസ്ലിങ്ങ)ളുടെ വിശ്വാസ പ്രകാരം 'യഥാര്‍ത്ഥ ദൈവവിശ്വാസം പുലര്ത്തുന്നതോടപ്പം ചെയ്യുന്ന പ്രവര്ത്തനങ്ങല്ക്കെ പ്രതിഫലം ഉണ്ടാവുകയുള്ളൂ; ഒരു ഉദാഹരണം പറയാം, രജിസ്റ്റര്‍ നമ്പര്‍ എഴുതി എക്സാം എഴുതിയവക്ക് മാത്രമേ മാര്‍ക്കു ലഭിക്കുക യുള്ളൂ. ഒരു ജോലി ചെയ്യുകയാണെങ്കില്‍ നാം ആ ജോലിക്ക് പ്രതിഫലം നല്കുന്ന യജമാനനെ അഗീകരിക്കണം, പ്രതിഫലം ആഗ്രഹിക്കണം (ചിലര്‍ ലോകമാന്യം മാത്രമാണ് ആഗ്രഹിക്കുന്നത്), പ്രതിഫലം ആഗ്രഹിക്കാത്ത യജമാനനെ അഗീകരിക്കാത്ത ഒരുവന് ആ യജമാനന് പ്രതിഫലം നല്‍കണ മെന്നു ശഠിക്കുന്നതില്‍ അര്‍ത്ഥമില്ല, പക്ഷെ യജമാനന് വേണമെങ്കില്‍ പ്രതിഫലം നല്‍കാം, അതുകൊണ്ടാണ് ദൈവധിക്കാരികളല്ലാത്ത - എന്നാല്‍ യഥാര്‍ത്ഥ വിശ്വാസികള്‍ അല്ല താനും - നല്ലവരുടെ അനന്തരഫലം എന്താകും എന്നു ചോദ്ടിക്കപ്പെടുമ്പോള് - യുക്തി പരമായി അവര്‍ അര്ഹരല്ലാതിരുന്നിട്ടു പോലും - അവരുടെ കാര്യം ദൈവത്തിനെ അറിയൂ എന്നു പറയുന്നത്.
പിന്നെ യരലവ മനസ്സില്ലാക്കിയത് പോലെയല്ല ഭൂമിയില്‍ വെച്ചുള്ള ദൈവ ശിക്ഷ, മനുഷ്യന്/മനുഷ്യര്‍ എല്ലാവിധ പരിധികളും ലങ്കിക്കുമ്പോള്‍ മാത്രമാണു ദൈവം മനുഷ്യനെ/മനുഷ്യരെ ഭൂമിയില്‍ വെച്ച് തന്നെ ശിക്ഷിക്കുന്നത്. ഖുര്‍ആനില്‍, ഇബ്രാഹീം നബി (അദേഹത്തിന്റെ മേല്‍ അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ) വിശ്വാസികള്‍ക്ക് മാത്രം ഇഹലോകത്ത് വിഭവങ്ങള്‍ നല്‍കണം എന്നു പറഞ്ഞു കൊണ്ടു പ്രാര്‍ത്ഥിച്ചപ്പോള്‍ അള്ളാഹു തിരുത്തി പറഞ്ഞ ഒരു ഭാഗമുണ്ട്, വിശ്വാസികള്‍ അല്ലാത്തവര്‍ക്കും ഭൂമിയില്‍ വേണ്ടുവോളം (ദൈവം ഇച്ചിക്കുന്നു വെങ്കില്‍) നല്‍കുമെന്ന്, അതായതു ഇഹലോകം ശിക്ഷിക്കാനുള്ളതല്ല, മനുഷ്യനെ പരീക്ഷിക്കുവാനുള്ളതാണ്, ശിക്ഷ നടപ്പാക്കുന്നത് പരലോകത്ത് വെച്ചാണ്, ആയതിനാലാണ് പരലോകം അനിവാര്യമാക്കുന്നത്.
പത്തു പൈസക്കു ഉപയോഗം ഇല്ലാത്ത ഓരു ഖുറാന് അല്ലാതെ ഇസ്ലാം ഈ ലോകത്തിനു നല്കിയ എന്തു സംഭാവനയുണട്?
ReplyDeleteവെള്ളക്കാരന് കണടു പിടിച്ച തോക്കും വിമാനവും കാറും ഒക്കെ ഉപയോഗിച്ചു അവര്‍ക്കെതിരേ യുധ്ധം ചെയ്യുന്നവറ് എന്തൊക്കെ കണടു പിടിച്ചിട്ടുണ്ട്?
ഇതാ ആദ്യത്തെ ഇസ്ലാമിക് Invention !!!
http://yfrog.com/5xislamicinventionp
lokam rakshapettu !!
ബി എം,
ReplyDeleteതാങ്കളുടെ സത്യസന്ധവും ആത്മാര്‍ത്ഥവുമാണ്. ഒരു മനുഷ്യന്റെ മൂല്യബോധം അത് മത വിശ്വാസിയായാലും അല്ലെങ്കിലും അയാള്‍ ജീവിക്കുന്ന ദേശവും കാലവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ ആരുടെ മൂല്യബോധം മികച്ചതെന്ന സാമാന്യവല്ക്കണത്തിന് വലിയ പ്രസക്തിയില്ലെന്നാണ് എന്റെ പക്ഷം.
ഒരാള്‍ മതത്തെ തന്റെ മൂല്യബോധത്തിന്റെ ഉറവിടമോ ഉപാദിയോ ആയി കാണുമ്പോള്‍ അയാള്‍ക്ക് തന്റെ മതത്തില്‍ വിശ്വസിക്കാത്തവരെ മുഴുവന്‍ മൂല്യബോധമില്ലാത്തവരായി കരുതേണ്ടിവരുന്നു. അതുകൊണ്ടാണ് മതവിശ്വാസികലുടെ ബ്ലോഗുകളില്‍ യുക്തിവാദികളെ മൂല്യബോധമില്ലാത്തവരെന്നും സദാചാരമില്ലാത്തവരെന്നുമൊക്കെ വിളിച്ചാക്ഷേപിക്കുന്നത് സ്ഥിരമായി കാണേണ്ടിവരുന്നത്. മതത്തിനതീതമായി മനുഷ്യനെ സ്നേഹിക്കുന്ന മതവിശ്വാസികളുണ്ടാകും. സ്വാര്‍ത്ഥികളായ യുക്തിവാദികളുമുണ്ടാകാം. ഈ സത്യം അംഗീകരിക്കുമ്പോഴേ വിശ്വാസി-അവിശ്വാസി ഭേദമന്യേ മനുഷ്യസ്നേഹത്തെ അംഗീകരിക്കാന്‍ നമുക്ക് കഴിയൂ.
മതങ്ങള്‍ മൂല്യബോധത്തിലല്ല മറിച്ച് ആചരാനുഷ്ഠാനങ്ങളിലാണ് നിലനില്‍ക്കുന്നത് എന്നതാണ് വസ്തുത. മനുഷ്യനെക്കാളേറെ മതത്തെ സ്നേഹിക്കുന്നവരെ സംബന്ധിച്ച് താങ്കളുടെ നിരീക്ഷണങ്ങള്‍ വളരെ ശരിയാണ്:- "ഒരു മതവാദിയുടെ ചിരിയും, സൗഹൃദവുമെല്ലാം അവന്റെ മതത്തെ വിമര്‍ശിക്കാതിരിക്കുന്നിടം വരെയേ ഉണ്ടാകുകയുള്ളൂയെന്നും, വിമര്‍ശിച്ചാല്‍ അവന്റെ വാള് എന്റെ കഴുത്തിനു നേരെ വരുമെന്നുമുള്ള തിരിച്ചറിവ് എന്റെ മനസ്സില്‍ എല്ലായിപ്പോഴുമുണ്ട്. അവസരം കിട്ടിയാല്‍, അവന്റെ മുന്നില്‍ അബലനായാല്‍, വിശ്വാസങ്ങള്‍ എന്നിലേക്ക് അടിച്ചേല്‍പ്പിക്കപ്പെടും എന്ന് അനുഭവങ്ങള്‍ എന്നെ പഠിപ്പിക്കുന്നു."
തന്റെ മതം മാത്രം ശരിയെന്നു ആത്മാര്‍ത്ഥാമായി വിശ്വസിക്കുന്ന ഒരു മതവാദി അതിനെക്കുറിച്ചുള്ള ഏത് വിമര്‍ശനത്തെയും അസഹിഷ്ണുതയോടെ നേരിടുന്നു. മറ്റേതൊ ഒരു മതത്തെ വിമര്‍ശിച്ചോ ഇല്ലായ്മ ചെയ്തോ ആണ് തന്റെ മതം ജനിച്ചത് എന്ന ചരിത്രയാഥാര്‍ത്ഥ്യം അവന് അറിയുമെങ്കിലും അതിനെയും ന്യായീകരിക്കുന്നു.
മനുഷ്യര്‍ തമ്മിലുള്ള സൗഹാര്‍ദ്ദമാണ്, മതങ്ങള്‍ തമ്മിലുള്ള(ഇല്ലാത്ത) കപട സൗഹാര്‍ദ്ദമല്ല നമുക്കാവശ്യം. പരസ്പരം നിഷേധിക്കുന്ന/ഉള്‍ക്കൊള്ളാത്ത മതങ്ങള്‍ തമ്മില്‍ സൗഹാര്‍ദ്ദം ഉണ്ടാകുമെങ്കില്‍ അതിലും വലിയ അശ്ലീലം മറ്റെന്തുണ്ട്?
എന്നാല്‍ മതത്തിന്റെ ചരിത്രവും വര്‍ത്തമാനവുമെല്ലാം ചോരപുരണ്ടതായി എനിക്ക് കാണാം. ഒരു മതവാദിയുടെ ചിരിയും, സൗഹൃദവുമെല്ലാം അവന്റെ മതത്തെ വിമര്‍ശിക്കാതിരിക്കുന്നിടം വരെയേ ഉണ്ടാകുകയുള്ളൂയെന്നും, വിമര്‍ശിച്ചാല്‍ അവന്റെ വാള് എന്റെ കഴുത്തിനു നേരെ വരുമെന്നുമുള്ള തിരിച്ചറിവ് എന്റെ മനസ്സില്‍ എല്ലായിപ്പോഴുമുണ്ട്. അവസരം കിട്ടിയാല്‍, അവന്റെ മുന്നില്‍ അബലനായാല്‍, വിശ്വാസങ്ങള്‍ എന്നിലേക്ക് അടിച്ചേല്‍പ്പിക്കപ്പെടും എന്ന് അനുഭവങ്ങള്‍ എന്നെ പഠിപ്പിക്കുന്നു.............................
ReplyDeleteതിരിച്ചറിവ് എന്റെ മനസ്സില്‍ എല്ലായിപ്പോഴുമുണ്ട്.
ശരിയാണ് ബി.എം. നിങ്ങളുടെ വ്യാകുലതകള്‍ എന്റെയും കൂടിയാണ്... നന്ദി... ഇനിയും പ്രതീക്ഷിക്കുന്നു....
ReplyDelete@ ശശി വര്‍മ്മ
ReplyDeleteതങ്ങളുടെ സ്റ്റേറ്റ്മെന്റ് മറുപടി അര്‍ഹിക്കുന്നില്ല.
വിശുദ്ധ ഖുര്‍ആന്‍ 1400 വര്‍ഷം ഒരു മാറ്റതിരുത്തല്ലും കൂടാതെ നിലനിക്കുന്നു എന്ന സത്യം മാത്രം മതി ഒരു സാമാന്യ മനുഷ്യ ബുദ്ധിയെ തൊട്ടുണര്‍ത്താന്‍...
നിലനില്‍പ്പിനു വേണ്ടി ചില മുസ്ലിങ്ങള്‍ ശത്രുവിന് എതിരില്‍ തോക്ക് എടുക്കുന്നുണ്ട് എങ്കില്‍ അതിനു നാം എങ്ങിനെ അവരെ പഴിചാരും?
മനുഷ്യന്റെ കണ്ടുപിടുത്തങ്ങള്‍ക്ക് മനുഷ്യനെ മരണത്തില്‍ നിന്നു തടയാന്‍ സാധിക്കാത്ത കാലത്തോല്ലം മനുഷ്യന് തന്ടെ കണ്ടുപിടുത്തങ്ങളെ കുറിച്ച് അഹങ്കരിക്കുന്നതില്‍ അര്‍ത്ഥമില്ല.
അവിസെന്ന യെ കുറിച്ച് ഒന്ന് പഠിക്കാന്‍ ശ്രമിക്കുക അതോടപ്പം ഇസ്ലാമിനെ കുറിച്ചും മുസ്ലിങ്ങളെ കുറിച്ചും കൂടാതെ നമ്മുടെ എല്ലാം സൃഷ്ടാവിനെ കുറിച്ചും, നേര് വഴി പ്രാപ്പിച്ചേക്കാം.
@Abdul Khader, നിങ്ങളൊരു പുതിയ വായനക്കാരനാണെന്നു തോന്നുന്നു. 1400 വര്‍ഷം ഖുറാന് മാറാതെ ഇരുന്നു എന്ന കണ്‍സെപ്റ്റ് ഒക്കെ പണ്ടേ ഇവിടെ പൊളിച്ചടുക്കിയതാണ്. പറ്റുമെങ്കില്‍ കാളിദാസന്റെയോ ജബ്ബാറിന്റെയോ ബ്ലോഗുകള്‍ വായിക്കുക. കാറ്റും വെളിച്ചവും തലയ്ക്കകത്തു കടക്കട്ടെ.
ReplyDelete@ ബി.എം ഭായ്..
ReplyDeleteപുതിയ പോസ്റ്റൊന്നും കാണുന്നില്ലല്ലോ? എന്തുപറ്റി?