Saturday, August 21, 2010

ബഹുമാന്യ നേതാവ് മന്‍മോഹന്‍സിങ്ങിന് വേണ്ടി ഒരു വാക്ക്


The Leaders Other Leaders Love: Manmohan Singh
Newsweek


1990-91 ഇന്ത്യ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലം. രാജ്യത്തിന്‍റെ വിദേശ നാണ്യ ശേഖരം രണ്ടാഴ്ചക്കുള്ള ഇറക്കുമാതിയാവശ്യം നേരിടാന്‍ പോലും തികയാത്തരീതിയില്‍ കുറഞ്ഞുപോയിരുന്നു . ലോക രാഷ്ട്രങ്ങളുടെയിടയില്‍  വിശ്വാസ്യത തകര്‍ന്ന്  ആരും കടം നല്‍കാന്‍ പോലും  തയ്യറാകാത്ത നിലവന്നപ്പോള്‍  രാജ്യത്തിന്‍റെ സ്വര്‍ണ  ശേഖരം അന്താരാഷ്ട്ര നാണയ നിധിയല്‍ (IMF) പണയപ്പെടുത്തി വിദേശനാണ്യം നേടണ്ട ഗതികേടുണ്ടായി  അന്നത്തെ പ്രധാനമന്ത്രി ചന്ദ്രശേഖ്ര്‍ക്ക്. നമ്മുടെ രാജ്യം അത്തരമൊരു  ഒരു ദുര്‍ഘടവസ്ഥയില്‍  എത്തിനില്‍ക്കുന്ന അവസരത്തിലാണ് 1991  ജൂണ്‍ മാസം അധികാരത്തിലെത്തിയ നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രിയായി ഡോ. മന്‍മോഹന്‍സിങ്ങ്  നിയമിതനാകുന്നത്. അന്ന് കോണ്ഗ്രസ്സ് പാര്‍ട്ടിയില്‍ പ്രഗല്‍ഭരും പരിചയസമ്പന്നരുമായ പലരുമുണ്ടയിരുന്നിട്ടും രാഷ്ട്രിയത്തില്‍ തികച്ചും പുതുമുഖമായ മന്‍മോഹന്‍സിങ്ങിനെ  ആ ജോലി ഏല്പിച്ച നരസിംഹറാവുവിന്റെ ദീര്‍ഘവീക്ഷണത്തെ പ്രശംസിക്കതിരിക്കനാവില്ല.

ഒരു സിക്കുകാരന്‍റെ സ്വാഭാവികമായ ചങ്കുറപ്പോടെ വെല്ലുവിളി ഏറ്റെടുത്ത അദ്ദേഹം പിന്നീടങ്ങോട്ട് ഇന്ത്യയുടെ  സമ്പത്ത് വ്യവസ്ഥയെ പൊളിച്ചു പണിയുകയാണ് ചെയ്തത്. ലൈസെന്‍സിങ്ങ് , റെഗുലഷേന്‍ തുടങ്ങിയ നിയന്ത്രണങ്ങളിലൂടെ കൂച്ചുവിലങ്ങിടപ്പെട്ടിരുന്ന സ്വകാര്യ സംരംഭകര്‍ സ്വതന്ത്രരാക്കപ്പെടുകയും സര്‍ക്കാരിനു കുത്തകയുണ്ടായിരുന്ന പല ഉത്പാദന വിതരണ മേഖലകളില്‍  അവര്‍ക്ക്കൂടി  പ്രവേശനം ലഭിക്കുകയും ചെയ്തു(ഉദാരവത്കരണം-liberalization).  

കെടുകാര്യസ്ഥത(inefficiency) കൊണ്ടും മത്സരബുദ്ധിയില്ലയിമ്മ(non competitiveness) കൊണ്ടും മൃതപ്രായമായ പല പൊതുമേഖലാ സംരംഭങ്ങളെയും  സ്വകാര്യമേഖലയ്ക്ക് കൈമാറി(സ്വകാര്യവത്കരണം-privatization). 
കയറ്റിറക്കുമതി (import and export),വിദേശ നിക്ഷേപം,  രൂപയുടെ വിനിമയം   എന്നീ കാര്യങ്ങളില്‍ നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ പരമാവധി കുറച്ചു കൊണ്ടുവന്ന്  ഇന്ത്യയുടെ വാതിലുകള്‍ ലോക രാഷ്ട്രങ്ങള്‍ക്ക് തുറന്നുകൊടുത്തു(ആഗോളവത്കരണം-globalization).
  വിദേശ മൂലധനവും സാങ്കേതികവിദ്യയും ഇന്ത്യയിലേക്ക് ഒഴുകി. സ്വകാര്യവത്കരണത്തിലൂടെയും വിദേശ വയ്പയിലൂടെയും സ്വരൂപിച്ച പണം റോഡു,റെയില്‍വേ,വിമാനത്താവളം തുടങ്ങി അടിസ്ഥാന സൗകര്യവികസനത്തിന്‌ വിനയോഗിച്ചു. നമ്മുടെ സംരഭകരുടെയും തൊഴിലാളികളുടെയും ആത്മവിശ്വാസവും കാര്യക്ഷമതയും വര്‍ദ്ധിച്ചു. നിക്ഷേപം വലിയതോതില്‍ വര്‍ദ്ധിക്കുകയും അതൊരു വര്‍ദ്ധിത വരുമാന വളര്‍ച്ചയ്ക്ക് (multiplier effect) കാരണമാവുകയും ചെയ്തു. നിശ്ചലമായ അവസ്ഥയില്‍ (stagnation) നിന്നും ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം വേഗത്തില്‍ വളരാന്‍ തുടങ്ങി.

1996 ല്‍  മന്‍മോഹന്‍സിങ്ങിനു  സ്ഥാനമൊഴിയേണ്ടി വന്നു എങ്കിലും  പിന്നീട് വന്ന സര്‍ക്കാരുകളും അദ്ദേഹത്തിന്‍റെ സാമ്പത്തിക നയങ്ങള്‍ തന്നെയാണ് പിന്തുടര്‍ന്നത്. 2004ലില്‍ പ്രധാനമന്ത്രിയായി അധികാരത്തില്‍ തിരിച്ചെത്തിയ അദ്ദേഹം  തന്‍റെ നയങ്ങള്‍ വിപുലമായ രീതിയില്‍ തുടര്‍ന്നു. പണ്ട് അസംസ്കൃതവസ്തുക്കള്‍ കയറ്റി അയയ്ക്കുകയും സംസ്കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുകയും ചെയ്യന്ന അവസ്ഥയില്‍ നിന്നും ഇന്ന് ഏതണ്ട് എല്ലാ വസ്തുക്കളും ആഭ്യന്തരമായി തന്നെ ഉത്പാദിപ്പിക്കുന്ന ഒരു രാജ്യ മായിമാറി നമ്മുടേത് . ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ലോക വിപണിയില്‍ നല്ല ഡിമാണ്ട് ലഭിക്കുന്നു. ലോകത്തിലെ വികസിത രാഷ്ട്രങ്ങളോട് കിടപിടിക്കുന്ന ഒരുപാടു സാമ്പത്തിക മേഖലകളും സൗകര്യങ്ങളും  നമ്മുടെ നാട്ടിലും വളര്‍ന്നു വന്നു. 2050 താകുബോഴേക്കും  ലോകത്തില്‍  ചൈനയ്ക്ക് താഴെ  രണ്ടാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ  മാറുമെന്നാണ് അടുത്തകലത്തെ പഠനങ്ങള്‍ പറയുന്നത്. ഈ ഒരു സത്യത്തെ നമ്മള്‍ തിരിച്ചറിയുന്നുയെങ്കില്, അതിനു നമ്മള്‍ മന്‍മോഹന്‍സിങ്ങിനോട്  കടപ്പെട്ടിരിക്കുന്നയെങ്കില്  തിര്‍ച്ചയായും ഉത്തരാധുനിക ഇന്ത്യയുടെ (post modern India) ശില്പിയായി  അദ്ദേഹത്തിനെ വിലയിരുത്തുന്നതു തെറ്റാവില്ലയെന്നു വിശ്വസിക്കാം .
ഇക്കാരണംകൊണ്ടുകൂടിയാവാം ന്യൂസ്‌വീക്ക്‌ ലോകത്തിലെ ബഹുമാന്യ നേതാക്കളില്‍ പ്രഥമ സ്ഥാനീയനായി  മന്‍മോഹന്‍സിങ്ങിനെ  തിരഞ്ഞെടുത്തത്. എന്നാല്‍ ഇന്ത്യയിലെ രാഷ്ട്രിയ, സാംസ്‌കാരിക, മാധ്യമ ലോകം   അദ്ദേഹത്തിനു  എപ്പോഴെങ്കിലും അര്‍ഹിക്കുന്ന പരിഗണന കൊടുത്തിട്ടുണ്ടോ? സോണായ ഗാന്ധി എന്നാ പ്രദര്‍ശന നേതാവിന്‍റെ  (show lady leader) റബ്ബര്‍ സ്റ്റാമ്പ്‌ എന്നാ രീതിയില്‍ മാത്രമല്ലേ  വിലയിരുത്തപ്പെടാറുള്ളൂ. ഫ്യുഡലിസത്തിന്റെ മറ്റൊരു വകഭേദമായ കുടുംബവാഴ്ചയോട് അറപ്പുളവാക്കുന്ന രീതിയിലുള്ള വിധേയത്വവും അടിമത്തവും  കാണിക്കുന്ന വരേണ്യ ഉപജപകരും അവര്‍ക്ക്‌ കൂട്ടികൊടുപ്പുകള്‍ നടത്തുന്ന മാധ്യമ ലോകവും ചേര്‍ന്ന് നിസ്വാര്‍ത്ഥനും കര്‍മ ധീരനുമായ ഒരു അതുല്യ നേതാവിനെ ഇരുട്ടിലേക്ക് മറയ്ക്കുന്നത് വിവേകമുള്ള ഓരോ ഇന്ത്യക്കാരനും തിരിച്ചറിയേണ്ടതുണ്ട്  

7 comments:

  1. This comment has been removed by the author.

    ReplyDelete
  2. ശരിയാണ്. എല്ലാം സോണിയാജിയുടെ കഴിവ് എന്നേ കോണ്‍ഗ്രസ്സുകാര്‍ ധരിക്കുകയുള്ളൂ. മന്‍‌മോഹന്‍ സിങ്ങ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ഉടച്ചു വാര്‍ത്തില്ലായിരുന്നുവെങ്കില്‍ അന്ന് സ്വര്‍ണ്ണം പണയം വെക്കേണ്ടി വന്ന അവസ്ഥയില്‍ നിന്ന് ഒരു ദരിദ്രരാജ്യമായി മാറിയിട്ടുണ്ടാവും എന്ന് ചിന്തിക്കുന്നവര്‍ മനസ്സിലാക്കും. ഇന്ത്യയുടെ ഇന്നത്തെ വളര്‍ച്ചയ്ക്ക് രാജ്യം മന്‍‌മോഹന്‍സിങ്ങിനോട് കടപ്പെട്ടിരിക്കുന്നു. ആ അംഗീകാരം അദ്ദേഹത്തിന് ഒരിക്കലും ഇന്ത്യാരാജ്യത്ത് നിന്ന് ലഭിക്കുകയില്ല എന്നത് വേറെ കാര്യം. എന്നാലും ചരിത്രം അത് രേഖപ്പെടുത്തും തീര്‍ച്ച.

    ReplyDelete
  3. :) പട്ടിണിക്കാരുടെ എണ്ണത്തിന്റെ കണക്കില്‍ ഇന്ത്യ എത്രയാം സ്ഥാനത്താണ്? ഗോതമ്പും മറ്റും നശീച്ച് പോകാതെ ജനങ്ങള്‍ക്ക് വെറുതെ കൊടുക്കണമെന്ന് പറയുവാന്‍ കോടതി നിര്‍ബന്ധിതമായത് എന്ത് കൊണ്ടാണാവോ? സാമ്പത്തിക മുന്നേറ്റം അപ്പോള്‍ എത്ര പേരെ മുന്‍ നിര്‍ത്തിയാണാവോ കണക്കാക്കുന്നത്? രണ്ടാം സ്ഥാനത്തുള്ള ചൈനയിലെ ഭൂരിപക്ഷം ജനങ്ങളുടെ യഥാര്‍ത്ഥ ചിത്രം എന്താണ്?

    ഐ.ടി.യിലും സയന്‍സിലും നിന്നുള്ള “തൊളിലാളികളല്ലാതെ” ഇന്ത്യയില്‍ നിന്നും കയറ്റി അഴക്കപ്പെടുന്ന പ്രധാന ഉല്‍പ്പന്നം ഏതാണ്?

    ബ്രിട്ടന് കീഴിലുള്ള അടിമത്തമാണ് ഇന്ത്യക്കാര്‍ക്ക് ലഭിച്ച ഭാഗ്യം എന്ന് അവിടെ പോയി പ്രസംഗിച്ച ഒരാളെ എങ്ങിനെയാണാവോ കാണേണ്ടത്?

    ReplyDelete
  4. കെ പി സുകുമാരനും മനോജിനും നന്ദി ..വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. Mr.Manoj
    *ഇന്ത്യയിലെ പട്ടിണിയുടെ കാര്യത്തില്‍ താങ്കളെപ്പോലെ എല്ലാവരും വ്യാകുലരാണ്. എന്താണ് പട്ടിണിയുടെ അടിസ്ഥാന കാരണമെന്നു വിശദീകരിക്കാന്‍ എന്‍റെ ആദ്യ പോസ്റ്റ്‌ല്‍ ഒരു ശ്രമം നടത്തിയിരുന്നത് താങ്കള്‍ വയിച്ചിരിക്കുമെന്നു കരുതുന്നു .
    *FCI-ല്‍ കെട്ടികിടക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പാവങ്ങള്ക്ക് നല്കുവാന്‍ വിതരണ സംവിധാനം കൂടുതല്‍ വിപുലപ്പെടുത്തണം എന്നതില്‍ തര്‍ക്കമോന്നുമില്ല .
    *പിന്നെ താങ്കളും ഞാനും മാത്രമുള്ള ഒരു വ്യവസ്ഥയാനന്നു കരുതുക. താങ്കള്‍ക്ക് ഗുണകരമായ ഒരു സാമ്പത്തിക മാറ്റം എനിക്ക് ദോഷകരമവാത്ത രീതിയില്‍ സംഭാവിക്കുകയാണെങ്കില്‍ അത് നമ്മുടെ സാമ്പത്തിക മുന്നേറ്റമായി കരുതാം.
    *ചൈനയിലെ ജനങ്ങളുടെ യാഥാര്ത്ഥത ചിത്രം എന്ത് എന്ന് സത്യമായും എനിക്കറിയില്ല ,അവരുടെ സാമ്പത്തിക പ്രകടനത്തെക്കുറിച്ച് വരുന്ന ചില കണക്കുകളും വാര്‍ത്തകളുംമല്ലാതെ .
    *പ്രവാസി ഇന്ത്യക്കാരിലൂടെ വരുന്നത് ഇന്ത്യയുടെ മൊത്തം വിദേശ നാണ്യ വരവിന്‍റെ വളരെ ചെറിയയൊരു ശതമാനം മാത്രമേ ഉള്ളൂ. പെട്രോളിയം ഉത്പന്നങ്ങള്‍ , തുണിത്തരങ്ങള്‍ ,സോഫ്റ്റ്‌വെയര്‍ ,ഓട്ടോമൊബൈല്‍ , ഭക്ഷ്യധാന്യങ്ങള്‍ തുടങ്ങി ഉപഗ്രഹ വിക്ഷേപണ സേവനങ്ങള്‍ വരെ കയറ്റിയയക്കുന്ന രാജ്യമാണ് നമ്മുടേത്. കുറവുകള്‍ ഏറെയുണ്ട് എങ്കിലും ആര്ക്കും നിഷേധിക്കാനാവാത്ത സാമ്പത്തിക ശക്തിയാണ് ഇന്ത്യ എന്നതില്‍ എല്ലാവര്ക്കും അഭിമാനിക്കാം.
    *ബ്രിട്ടീഷ്‌കാരുടെ അടിമത്തം ഒരു ഭാഗ്യമായിരന്നുയെന്നു ,താങ്കള്‍ കരുതുന്ന രീതിയില്‍ , മന്‍മോഹന്‍സിങ്‌ പറഞ്ഞു എന്നു വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ് കാരണം എന്തും വളച്ചൊടിക്കുന്നവരാണ് പത്രക്കാര്‍. പരസ്പരം പടവെട്ടിക്കൊണ്ടിരുന്ന വലുതും ചെറുതുമായ നാട്ടുരാജ്യങ്ങള്‍ യോജിച്ച് , ഇന്ത്യയെന്ന ഒരൊറ്റ രാജ്യമാകാന്‍ ബ്രിട്ടീഷ്‌ ഭരണം നിമിത്തമായി എന്നതും നിഷേധിക്കാനാവില്ല .
    അങ്ങനെ സംഭാവിച്ചില്ലയിരുന്നുയെങ്കില്‍ ഇന്ത്യയുണ്ടാകുമായിരുന്നോ എന്നാ കാര്യത്തില്‍ എനിക്കും സംശയമുണ്ട്‌

    ReplyDelete