Friday, August 20, 2010

ഇന്ത്യയുടെ ദാരിദ്ര്യം;ദളിതന്‍റെയും മുസ്ലിമിന്‍റെയും



ദാരിദ്ര്യം എന്ന ആഗോള പ്രതിഭാസത്തെ പൊതുവേ രണ്ടായി വിഭജിക്കാറുണ്ട് . പരിപൂര്‍ണ ദാരിദ്ര്യം (absolute poverty )എന്നും ആപേക്ഷിക ദാരിദ്ര്യം( relative poverty )എന്നും. ഭക്ഷണം വസ്ത്രം പാര്‍പ്പിടം എന്നീ പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റപ്പെടാതെ പൂര്‍ണ്ണമായ സാമ്പത്തിക അടിച്ചമര്‍ത്തലിനു വിധേയമാകുന്ന അവസ്ഥയാണ്‌ പരിപൂര്‍ണ ദാരിദ്ര്യം. സമൂഹത്തിലെ ഉയര്‍ന്ന വരുമാനക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന  അവസ്ഥയാണ്‌, ആപേക്ഷിക ദാരിദ്ര്യം. രാജ്യത്തെ ആളോഹരി വരുമാനത്തില്‍നിന്ന്  സര്‍ക്കാര്‍ നിശ്ചയിക്കുന്ന വരുമാന പടിക്ക് (income threshold) താഴെ നില്‍ക്കുന്നവനാണ് ആപേക്ഷിക ദരിദ്രന്‍. വികസിത രാഷ്ട്രങ്ങളില്‍ ഇത്തരത്തില്‍ ഉള്ള ദരിദ്രന്മാരെയേ പൊതുവേ കാണാന്‍ കഴിയു. ഇന്ത്യ ഉള്‍പ്പെടുന്ന ദക്ഷിണ ഏഷ്യയിലും ഉപസഹാറ ആഫ്രിക്കയിലും ആണ് പരിപൂര്‍ണ ദാരിദ്ര്യം ഭീകരമായി നിലനില്‍ക്കുന്നത്.

ഒരു രാജ്യം സാമ്പത്തിക വളര്‍ച്ച നേടുന്നതിനനുസരിച്ചു പരിപൂര്‍ണ ദാരിദ്ര്യം കുറയുകയും ആപേക്ഷിക ദാരിദ്ര്യം കൂടുകയും ചെയ്യുന്നത് കാണാം .ത്വരിതഗതിയിലുള്ള വളര്‍ച്ച നേടുന്നതിനായി കമ്പോള സമ്പദ്‍വ്യവസ്ഥയുടെ സാദ്ധ്യതകള്‍  അനിവാര്യമാണ് എന്ന് തിരിച്ചറിഞ്ഞ ചൈന, ആഗോളവത്കരണ ഉദാരവത്കരണ നടപടികളിലൂടെ ഇന്ന് ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി മാറിയിരിക്കുന്നു. ഇതിന്റെ ഫലമായി അവിടെ പരിപൂര്‍ണ ദാരിദ്ര്യം വളരെ വേഗത്തില്‍ കുറയുകയും എന്നാല്‍ ആപേക്ഷിക ദാരിദ്ര്യവും അസമത്വവും വേഗത്തില്‍ വളരുകയും ചെയ്തു.

1990 കളില്‍ ഇന്ത്യയും അതുവരെയുണ്ടായിരുന്ന സോഷ്യലിസ്റ്റ്‌ ചായ്‌വുള്ള സാമ്പത്തിക നയങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായി ആഗോളവത്കരണ ഉദാരവത്കരണ സ്വകാര്യവത്കരണ സത്തകള്‍ ഉള്‍ക്കൊള്ളുന്ന കമ്പോള സമ്പദ്‌വ്യവസ്ഥയോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്ന ഒരു പുതിയ സാമ്പത്തിക നയം നടപ്പിലാക്കി തുടങ്ങുകയും അതുവഴി തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍  വളരെ വേഗത്തില്‍ വളര്‍ച്ച നേടി, ഇന്ന്‍   ലോകത്തില എണ്ണപ്പെട്ട സാമ്പത്തിക ശക്തിയായി മാറിയിരിക്കുന്നു.എന്നാല്‍ ചൈനയില്‍ നിന്നും വ്യത്യസ്തമായി ഈ വളര്‍ച്ച ഇന്ത്യയിലെ പരമ ദരിദ്രനെ രക്ഷിക്കുന്നതിനു സഹായകമായില്ല എന്ന വലിയൊരു വൈരുദ്ധ്യം  നമുക്ക് വീക്ഷിക്കാന്‍ കഴിയും. എന്തുകൊണ്ട് സാമ്പത്തിക വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ ഇന്ത്യയില്‍  പാവപ്പെട്ടവരുടെ ഇടയിലേക്ക് എത്തുന്നില്ല? ഇതിനു ഉത്തരം അറിയണമെങ്കില്‍  ആരാണ് ഇന്ത്യയിലെ ദരിദ്രര്‍ എന്ന് അറിയണം.


110 കോടിയോളം വരുന്ന ഇന്ത്യക്കാരില്‍ 26 കോടിയാണ് സര്‍ക്കാരിന്‍റെ കണക്കില്‍ പരമ ദരിദ്രര്‍. ഇതില്‍ 49.5 ശതമാനം ദളിതരും 31ശതമാനം മുസ്ലിംങ്ങളും ബാക്കി 19.5 ശതമാനം മറ്റുള്ളവരും. ഈ 19.5 ശതമാനത്തില്‍ മറ്റു പിന്നോക്കക്കാരെ (OBC) മാറ്റിയാല്‍ സവര്‍ണ്ണര്‍ തുച്ഛം. ചുരുക്കിപ്പറഞ്ഞാല്‍ ഏതാണ്ടു 25 കോടിയോളം വരുന്ന ദളിതരില്‍ 13 കോടിയും  18 കോടിയല്‍ അധികം വരുന്ന മുസ്ലിംങ്ങളില്‍ 9 കോടിയോളവും  ദിവസേന ഒരു ചായയും രണ്ടു പരിപ്പുവടയും പോലും കഴിക്കാന്‍ വകയില്ലാത്തവര്‍ ആണ്.

എന്തുകൊണ്ട് ദളിതരില്‍ ഏറയും പരമദരിദ്രരായി എന്ന ചോദ്യത്തിനുത്തരം വളരെ ലളിതം. ഹൈന്ദവ ജനതയുടെ ഇടയില്‍ നിലനില്‍ക്കുന്ന ഏറ്റവും അപരിഷ്കൃതവും നീചവുമായ ജാതി വേര്‍തിരിവിന്‍റേയും വിവേചനത്തിന്‍റേയും അനന്തരഫലം.വളരെ അധികം പരിഷ്കൃതരായി എന്നഭിമാനിക്കുന്ന മലയാളികളുടെ ഇടയില്‍ പോലും മതവ്യത്യാസമില്ലാതെ ഈ വിവേചനം നിലനില്‍ക്കുന്നു എന്നത് വളരെ വ്യക്തമാണ്. എന്തിനു കൂടുതല്‍ ഉയര്‍ന്ന ജാതിയില്‍ പെട്ട പുരോഗമന ഇടതുപക്ഷ  സഹയാത്രികര്‍ പോലും ഉള്ളിന്റെയുള്ളില്‍ തന്‍റെ ജാതി പേരില്‍  അഭിമാനിക്കുന്നവരാണെന്ന് അവരുടെ വാക്കുകളും എഴുത്തും  പുനര്‍വായനയ്ക്ക് വിധേയമാക്കുബോള്‍ നമുക്ക് തോന്നും.ഇത്തരം വിവേചനങ്ങളുടെ ആഴവും പരപ്പും ഏറെ കൂടുതലാണ് മറ്റു സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ . സമൂഹത്തിന്റെ പൊതുധാരയില്‍ നിന്നും എത്രയോ ദൂരെ  അകറ്റി മാറ്റി നിര്‍ത്തപ്പെട്ടിരിക്കുന്ന ദളിതന്  ഉല്പാദനവും വിതരണവും അടങ്ങുന്ന മുഖ്യ വരുമാന രൂപികരണ  സാമ്പത്തിക പ്രക്രിയകളികളുടെ ഉടമസ്ഥാവകാശത്തില്‍ രണ്ടു ശതമാനം പോലും പങ്കാളിത്തം ഇല്ല എന്ന ദാരുണമായ അവസ്ഥയാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. എന്നാല്‍ അടിസ്ഥാന ഉത്പാദനമേഖലയില്‍ 80% ദളിതന്റെയും അധ്വാനം വിനിയോഗിക്കപെടുന്നുണ്ട് എന്നുളള വിരോധാഭാസവും നിലനില്‍ക്കുന്നു.

ഓരോ  വര്‍ഷവും ഇന്ത്യയിലെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കോടിക്കണക്കിന് പണമാണ് ദളിതന്‍റെ ഉന്നമനത്തിനായി വിനിയോഗിക്കുന്നത്. ഇതു എവിടെ പോകുന്നു? വയനാട്ടിലെ ഒരു ആദിവാസി കുടുംബത്തിന് വീടുവയ്ക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നത് 1.5 ലക്ഷം രൂപ. പണവും സ്വാധീനവും  ഉപയോഗിച്ച് വീട് നിര്‍മ്മാണ ജോലി  ഏറ്റെടുക്കുന്ന കരാറുകാരന്‍ പരമാവധി അമ്പതിനായിരം രൂപ മുടക്കി വളരെ ലാഭകരമായി വീട് പോലൊരു സംഭവം നിര്‍മ്മിച്ചു നല്‍കി ബാക്കി ഒരു ലക്ഷവും പോക്കറ്റിലേക്ക് പോകുന്നു. അടുത്ത മഴക്കാലത്ത്‌ വീടിടിഞ്ഞുവീണ് ആദിവാസി പഴയ അവസ്ഥയിലാകുന്നു. ചുരുക്കത്തില്‍ ദളിതനെ പുച്ഛത്തോടെ നോക്കുബോഴും അവന്റെ കഞ്ഞിപാത്രത്തില്‍ നിന്ന്‌ ആര്‍ത്തിയോടെ കട്ട്നക്കികുടിക്കുന്ന സവര്‍​ണ്ണനെ  നമുക്കിവിടെ കാണാം. നിസ്സഹായതയോടെ ഒട്ടിയ വയറുമായി നോക്കിനില്‍ക്കുന്ന ദളിതനെയും.


ബ്രിട്ടീഷ്‌കാരുടെ വരവോടുകൂടി അധികാരം നഷ്‌ടമായ മുസ്ലിങ്ങള്‍ വളരെ പെട്ടെന്ന് തന്നെ  സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം പോയതിനു പ്രധാന കാരണം പുതിയ ഭരണകര്‍ത്താക്കള്‍ കൊണ്ടുവന്ന വിദ്യാഭ്യാസ സാമൂഹിക വ്യവസ്ഥയെ മറ്റു മതക്കരില്‍നിന്നു വ്യത്യസ്തമായി തിരസ്കരിച്ചതാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വിഭജനത്തിന്‍റെ പഴിയെല്കേണ്ടിവന്ന ന്യുനപക്ഷമായ ഈ വിഭാഗത്തിനോട് ഭൂരിപക്ഷം സംശയതോടും വിവേചനത്തോടുമാണ് പെരുമാറിയത്. സ്വാതന്ത്ര്യസമരവും വിഭജനവുംമൊക്കെ ഇന്ത്യക്കാര്‍ വളരെ പെട്ടെന്ന് മറന്നെങ്കിലും ഇതിനു ശേഷം ഇന്ത്യയിലും ലോകത്തിന്‍റെ മറ്റു പലഭാഗങ്ങളിലും ഉടെലെടുത്ത ഇസ്ലാംമതതീവ്രവാദവും അതെ തുടര്‍ന്നുണ്ടായ ഇസ്ലാമോഫോബിയയും അത് മുതലെടുത്ത ഹൈന്ദവതീവ്രവാദവും മുസ്ലിങ്ങലോടുള്ള ഭുരിപക്ഷത്തിന്‍റെ സമീപനം തുടരാന്‍ കാരണമായി.
എന്നാല്‍ ഭുരിപക്ഷതിന്റെ സമീപനം എന്തുതന്നെയാണെങ്കിലും ന്യുനപക്ഷത്തിനു പ്രത്യേകിച്ച് മുസ്ലിങ്ങള്‍ക്ക് പരിപൂര്‍ണ്ണ സംരക്ഷണവും അതോടൊപ്പം ഒട്ടേറെ ആനുകൂല്യങ്ങളും കൊടുക്കുന്ന ഒരു ഭരണഘടനയാണ് ഇന്ത്യയുടേത് എന്നതിന് ആര്‍ക്കുംതന്നെ സംശയമുണ്ടാകുമെന്നു തോന്നുനില്ല. പക്ഷേ ഇതിന്‍റെ ഗുണഫലങ്ങള്‍ അനുഭവിക്കാനായി വളരെ പ്രകൃതവും യഥാസ്ഥിതികവുംമായ ഇസ്ലാം മതത്തിന്റെ ചട്ടക്കൂടുകളില്‍നിന്നു പുറത്തുവരാന്‍ ഭുരിപക്ഷം വിശ്വാസികള്‍ക്കും കഴിഞ്ഞില്ല എന്നതും സത്യമാണ്. പ്രത്യേകിച്ചു മുസ്ലിം സ്ത്രീകളുടെ കാര്യത്തില്‍. സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിലും അവര്‍ ജോലിക്ക് പോകുന്ന കാര്യത്തിലും വളരെ ശക്തമായ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നു. പുരുഷനും സ്ത്രീയും കഠിനാധ്വാനം ചെയ്താലും കുടുംബം പുലര്‍ത്താന്‍ പാടുപെടുന്ന കാലമാണെന്ന് ഓര്‍ക്കണം.

ചുരുക്കത്തില്‍ ഇന്ത്യയുടെ ദാരിദ്ര്യത്തിന്റെ പ്രധാന കാരണം ഇവിടുത്തെ അവികസിതമായ  രാഷ്ട്രീയ സാമുഹ്യവ്യവസ്ഥയാണ് എന്നതാണ്. അല്ലാതെ കമ്പോളവ്ല്‍കരണ ഉദാരവത്കരണ സാമ്പത്തിക നയങ്ങളെ  ചൂണ്ടിക്കാണിച്ചു കാരണം കണ്ടെത്തുന്നവര്‍ യഥാര്‍ത്ഥ പ്രശ്നങ്ങളെ മൂടിവയ്ക്കുവനാണ് ശ്രമിക്കുന്നത്. യഥാര്‍ത്ഥത്തില്‍ എന്താണ് ചെയ്യേണ്ടത് ?ദളിതന്റെ ഉന്നമനത്തിനായ്‌ സര്‍ക്കാര്‍ ചിലവഴിക്കുന്നത് ഉപയോക്താവിന്‍റെ കൈകളില്‍ കൃത്യമായി എത്തുന്നതിനു കുടുംബശ്രീ പോലുള്ള ജനകീയ കൂട്ടായ്മകളുടെ  പ്രവര്‍ത്തന  മേഖലകള്‍ കൂടുതല്‍ വിപുലപ്പെടുത്തെണ്ടതുണ്ട്. ദളിതനെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരായി വളരെ ശക്തമായ നിയമസംവിധാനവും ആവശ്യമാണ്. അതോടൊപ്പം സവര്‍ണ്ണനെ  കുറച്ചു സംസ്കാരസമ്പന്നമായി ചിന്തിപ്പിക്കുവാന്‍ കഴിയുന്ന  വിദ്യാഭ്യാസവും  സാംസ്‌കാരികവുമായ കൂട്ടായ്മകള്‍ വളര്‍ന്നു വരണം.അതുപോലെതന്നെ തീവ്രവാദം ഒരു ചെറിയ ശതമാനം മുസ്ലിങ്ങള്‍ക്ക് മാത്രമാണ് ഉള്ളതെന്ന തിരിച്ചറിവ് ഭുരിപക്ഷത്തിനുണ്ടാകുകയും അതോടൊപ്പം മതത്തിന്‍റെ ചട്ടകൂടുകള്‍ വിട്ടു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാന്‍ മുസ്ലിംങ്ങള്‍  തയ്യാറാവുകയും വേണം. 

8 comments:

  1. ഓരോ വരി വായിക്കുമ്പോഴും അതിനെപറ്റി എഴുതണമെന്നു തോന്നി. എന്നാൽ അടുത്ത വരികളിൽ ഞാനെഴുതണമെന്നു തോന്നിയത് താങ്കൾ എഴുതിയിരിക്കുന്നു. ചുരുക്കത്തിൽ വായിച്ച് കഴിഞ്ഞപ്പോൾ എനിക്ക് എഴുതാൻ ഒന്നു മില്ല. എല്ലാം താങ്കൾ പറഞ്ഞുകഴിഞ്ഞിരിക്കുന്നു. ഒരു നല്ല ലേഖനം.

    ReplyDelete
  2. അങ്കിള്‍ നന്ദി.. ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും

    ReplyDelete
  3. അഭിനന്ദനങ്ങള്‍ ബിഎം. വളരെ നന്നായി കാര്യങ്ങള്‍ പറഞ്ഞു.
    ഇന്ത്യയുടെ ഒട്ടുമിക്ക എല്ലാ പ്രശ്നത്തിന്റെയും കാരണം ജാതിയില്‍ അധിഷ്ടിതമായ സമൂഹത്തിന്റെ സങ്കുചിത ചിന്തകള്‍ ആണ്. അതിരുകവിഞ്ഞ മതഭക്തിയും വിധേയത്വവും. മതത്തിലും ജാതിയിലും ഏച്ചു കെട്ടാതെ സ്വതന്ത്ര മായി ചിന്തിക്കാന്‍/ പ്രവര്‍ത്തിക്കാന്‍ ഈ നൂറ്റാണ്ടിലും നമ്മുടെ നാട്ടില്‍ പറ്റുമോ?
    പിന്നെ, ഒരു ചായയും രണ്ടു പരിപ്പുവടയും - 2400 കലോറിയുണ്ടോ എന്ന് സംശയമാണ്!

    ReplyDelete
  4. ജേ ക്കെ നന്ദി ... പിന്നെ ഒരു ചായയും രണ്ടു പരിപ്പുവടയും - 2400 കലോറിയെന്നത് ഒരു ഏകദേശ കണക്കാണ്. പ്രത്യേകിച്ചു ചായക്കും പരിപ്പുവടക്കും ഒരു STANDARD SIZE ഇല്ലല്ലോ ....

    ReplyDelete
  5. എന്ത് കണക്കായാലും ഒരു ചായയും രണ്ടു പരിപ്പുവടയും കൂടിയാല്‍ 2400 കലോറി ആകില്ല. കൂടിപ്പോയാല്‍ ഒരു 400 കലോറി കാണും.
    അതെന്തായാലും പോസ്റ്റിന്റെ അന്തസത്തയെ പൂര്‍ണമായും പിന്തുണയ്ക്കുന്നു.

    ReplyDelete
  6. വളരെ നല്ല ലേഖനം. വളരെയേറെ കാര്യങ്ങൾ വളച്ച് കെട്ടില്ലാതെ പറഞ്ഞു. നന്ദി.

    ReplyDelete
  7. പാരസിററമോളള്‍ക്കും ജിജോയ്ക്കും നന്ദി

    ReplyDelete
  8. lekhanam nannaayi,,,,,,,,,,, but,,,, sir,,,, jaathi chinthayil idathupakshavum munnil nilkkunnu ennu adachuparanjathu sariyalla.... kaadadachu vedi vachathu poleyaayi athu.... pinne suhrithe daaridryathinu jaathiyum mathavum avarnnanum.. savarnnanum illa..... ,,, yadhaarthathil pala prasnangalil ninnum nammal vazhithetti pokunnu.... detailaayi parayendiyirikkunnu.... orikkalaavatte....

    ReplyDelete